റോമേനിയൻ ലെറ്റിയൂസ് എന്ന പച്ചിലവഴി ഇ കോളി രോഗം ബാധിക്കുന്ന ബാക്ടീരിയ പടരുന്നതായി ആരോഗ്യവിഭാഗത്തിന്റെ റിപ്പോർട്ട്. രാജ്യത്ത് ആറോളം പേർക്ക് രോഗം കണ്ടെത്തിയതായും സുരക്ഷാ മുൻകരുതൽ വേണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, സാക്‌സ്ചിവൻ, ഒന്റാരിയോ എന്നിവിടങ്ങളിലാണ് രോഗം കഴിഞ്ഞമാസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരാളെ അസുഖം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എന്നാൽ ഇത് വരെ മരണം ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതിൽ രണ്ട് പേർ അമേരിക്കയിലേക്ക് യാത്ര ചെയ്തപ്പോൾ ലെറ്റിയൂസ് ഉപയോഗിച്ചതായും അത് വഴി രോഗം പടർന്നതായുമാണ് സൂചന. ബാക്കി നാല് പേരിൽ വീടുകളിൽ നിന്നോ കടകളിൽ നിന്നോ ലെറ്റിയൂസ് ഉള്ള സാലഡോ മറ്റ് ഭക്ഷണമോ വാങ്ങിക്കഴിച്ചതാകാം രോഗകാരണം.