ഹ്‌റിനിൽ ഓൺലൈൻ ബിസിനസ് ചെയ്യുന്നതിന് വിദേശികൾക്ക് വിലക്കേർപ്പെടുത്തി കൊണ്ട് പുതിയ ഇ കൊമേഴ്‌സ് നിയമം പ്രാബല്യത്തിൽ വന്നു.അടുത്തിടെ നിലവിൽ വന്ന മന്ത്രിസഭാ തീരുമാനപ്രകാരം വിർച്വൽ കൊമേഴ്സ്യൽ ലൈസൻസ് (വിസിആർ­) ബഹ്റിൻ സ്വദേശികൾക്ക് മാത്രമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച ഗസറ്റിൽ പ്രസിദ്ധീകരിച്ച തീരുമാനം, വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

മന്ത്രിസഭാ നിയമം 152/ 2016 പ്രകാരം ഓൺലൈൻ ബിസിനസുകൾ നടത്തുന്നതിനുള്ള ലൈസൻസ് സ്വന്തമായി മറ്റ് ബിസിനസുകൾ ഉള്ളവരോ­, സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നവരോ അല്ലാത്ത ബഹ്റിൻ സ്വദേശികൾക്ക് മാത്രമേ­ ലഭിക്കുകയുള്ളൂ.

അനുമതി ലഭിക്കുന്നവർക്ക്, സ്വന്തം ബിസിനസുമായി­ ബന്ധപ്പെടുത്തി വിദേശികൾക്ക് വർക്ക് പെർമിറ്റ് നൽകാനും സാധിക്കില്ല. വിസിആർ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്ന് ഏകദേശം ഒരു വർഷം കഴിഞ്ഞാണ് അൽ സയാനിയുടെ തീരുമാനം ഉണ്ടാകു­ന്നത്.