- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനീഷിന്റെ വീട്ടിലെ പരിശോധന പൂർത്തിയാക്കി ഇഡി മടങ്ങി; മടങ്ങാൻ ഒരുങ്ങിവേ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞു കേരളാ പൊലീസ്; വാഹനം കടത്തിവിട്ടത് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകാമെന്ന് സമ്മതിച്ച ശേഷം മാത്രം; പൊലീസ് ഇടപെടൽ കുടുംബത്തെ തടഞ്ഞുവെച്ചെന്ന് കാണിച്ചു കോടതിയെ സമീപിച്ചതോടെ; ബിനീഷിന്റെ വീടിന് മുമ്പിലെ നാടകീയ സംഭവങ്ങൾ അവസാനിക്കുന്നില്ല
തിരുവനന്തപുരം: ബിനിഷ് കോടിയേരിയുടെ വീട്ടിലെ പരിശോധന പൂർത്തിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മടങ്ങി. ഉദ്യോഗസ്ഥർ മടങ്ങാൻ ഒരുങ്ങവേ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങാൻ ഒരുങ്ങവേ കേരളാ പൊലീസ് ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞു. കുടുംബത്തെ തടഞ്ഞുവെച്ചെന്ന് കാണിച്ചു കോടതിയെ സമീപിച്ചതോടെയാണ് കേരളാ പൊലീസ് എത്തിയത് എന്നാണ് വിവരം. തുടർന്ന് പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ എ.സി.പി ചോദിച്ചറിഞ്ഞു. വിവരങ്ങൾ നൽകാമെന്ന് സമ്മതിച്ച ശേഷമാണ് വാഹനം കടത്തിവിടാൻ അനുവദിച്ചത്.
നേരത്തെ ബാലാവകാശ കമ്മീഷനും സ്ഥലത്തെത്തിയതോടെയാണ് ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും കാണാൻ ഇ ഡി ഉദ്യോഗസ്ഥർ അനുവദിച്ചത്. രണ്ടര വയസ് പ്രായമുള്ള ബിനീഷിന്റെ കുഞ്ഞിനെ നിയമവിരുദ്ധമായി തടവിൽ വെച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന ബിനീഷിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷനെത്തിയത്. കുട്ടിയുടെ അവകാശങ്ങൾ ലംഘിക്കപ്പെടാൻ പാടില്ലെന്നാണ് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പറഞ്ഞത്. എന്നാൽ ബാലാവകാശ കമ്മീഷനെ അകത്തേക്ക് കടത്തിവിടാനാവില്ലെന്ന് ഇഡി അംഗങ്ങൾ നിലപാടെടുത്തു. ഇതോടെ സ്ഥലത്ത് ബന്ധുക്കൾ സുരക്ഷാ ഉദ്യോഗസ്ഥരോട് കുഞ്ഞിനെ പുറത്തുവിടണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. പിന്നാലെ ബാലാവകാശ കമ്മീഷൻ രേഖാമൂലം ഇഡിയോട് കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു.
ബിനീഷിന്റെ കുട്ടികളെ ഇഡി തടഞ്ഞു വച്ചിരിക്കുന്നുവെന്ന പരാതിയിലാണ് നടപടി. ഇതോടെ ഇഡിയും ബാലാവകാശ കമ്മീഷനും ഇടപെട്ടു. ബിനീഷിന്റെ ഭാര്യയേയും കുട്ടികളേയും അമ്മായിയേയും പുറത്തേക്ക് വന്ന് കമ്മീഷനെ കാണാൻ അനുവദിച്ചു. 25 മണിക്കൂർ പിന്നിട്ടപ്പോഴാണ് ഇഡിക്കെതിരെ ഉദ്യോഗസ്ഥർ എത്തിയത്. ഇതോടെ ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും വീട്ടിന് പുറത്തേക്ക് വിട്ടു. വീട്ടിൽ നിന്ന് കണ്ടെടുത്തുവെന്ന് പറയുന്ന രേഖകളെ കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും ഒപ്പിടാനാകില്ലെന്ന് നിലപാടെടുത്തുവെന്നും സാധനങ്ങൾ എടുക്കുമ്പോൾ തങ്ങളെ കാണിച്ചില്ലെന്നും ബിനീഷിന്റെ ഭാര്യാമാതാവ് പ്രതികരിച്ചു.
എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ബിനീഷിന്റെ ഭാര്യാ മാതാവ് പറഞ്ഞു. കുട്ടി ഭയന്നുപോയി. ആവശ്യത്തിനു ഭക്ഷണവും വസ്ത്രവും പോലും കയ്യിലില്ല. കൊന്നാലും ഇഡി പറയുന്ന രീതിയിൽ ഒപ്പിടില്ല. വീട്ടിൽ നിന്ന് എടുത്തത് എന്ന പേരിൽ ഒപ്പിടാൻ പറഞ്ഞ രേഖകളെ കുറിച്ച് തങ്ങൾക്ക് അറിവില്ലാത്തതാണ്. ഇന്നലെ രാത്രി പതിനൊന്നരക്ക് റെയ്ഡ് തീർന്നതാണ്. എന്നാൽ ഇപ്പോഴും ഇഡി തുടരുകയാണെന്നും അവർ പറഞ്ഞു.
പരിശോധനയ്ക്കായി ഇന്നലെയാണ് രാവിലെയാണ് ബിനീഷിന്റെ കോടിയേരി എന്ന വീട്ടിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ എത്തിയത്. പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറിൽ ഒപ്പിടാൻ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടർന്നാണ് ഇഡി ഉദ്യോഗസ്ഥർ വീട്ടിൽ തുടരുന്നത്. ബിനിഷിന്റെ ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും കുഞ്ഞുമാണ് വീട്ടിൽ ഉള്ളത്. വീടിന് മുന്നിലെത്തിയ ബന്ധുക്കൾ ബിനീഷിന്റെ ഭാര്യക്കും കുട്ടികൾക്കും ഭക്ഷണം കൊടുത്തു വിട്ടു. ബന്ധുക്കളെ വീട്ടിൽ കടക്കുന്നതിന് നിന്ന് തടഞ്ഞു. പൂജപ്പുര പൊലീസ് ബന്ധുക്കളോട് മടങ്ങി പോവാൻ ആവശ്യപ്പെട്ടു. എന്നാൽ, ബിനീഷിന്റെ ഭാര്യയെ കാണാതെ തിരികെ പോവില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. ഇതോടെയാണ് ബലാവകാശ കമ്മീഷൻ എത്തിയത്.
ഗേറ്റിന് മുന്നിൽ ബന്ധുക്കൾ കുത്തിയിരിക്കുകയാണ്. അതേസമയം, വീടിന് ഉള്ളിൽ ഉള്ളവർ മറ്റുള്ളവരെ കാണാൻ താൽപര്യം ഇല്ലെന്ന് അറിച്ചുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തുകയാണ്. ഇതിനിടെയാണ് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ എത്തിയത്. ബാലാവകാശ കമ്മീഷനെ കടത്തി വിടാൻ കഴിയില്ലെന്ന് ഇഡി നിലപാട് എടുത്തു. ഇതോടെ ബാലാവകാശ കമ്മീഷന് നോട്ടീസ് നൽകി. അങ്ങനെ തീർത്തും അസാധാരണമായ സംഭവങ്ങൾ. ഇതോടെയാണ് അമ്മായിയേയും ഭാര്യയേയും കുട്ടിയേയും പുറത്തിറക്കി വിട്ടത്. രേഖകളിൽ ഒപ്പിടില്ലെന്ന് ബിനീഷിന്റെ ഭാര്യയും അമ്മായിയും തീർത്തു പറഞ്ഞു.
അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് അടക്കം കണ്ടെത്തിയ വസ്തുക്കൾ ഇ ഡി കൊണ്ട് വന്ന് വച്ചതെന്ന് ബിനീഷിന്റെ കുടുംബം ആരോപിക്കുന്നു. അഭിഭാഷകനെ വീടിന് അകത്ത് കടക്കാനും ഉദ്യോഗസ്ഥർ അനുവദിച്ചില്ല. രാത്രി 11 30 ഓടെ അസ്വ മുരുകുമ്പുഴ വിജയകുമാർ ഇ ഡിക്കെതിരെ രംഗത്തെത്തി. പ്രതിയല്ലാതിരുന്നിട്ടും ബിനീഷിന്റെ ഭാര്യയെയും ബന്ധുക്കളെയും വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ചു. ഇന്ന് കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. ഇതിനിടെയാണ് ബാലാവകാശ കമ്മീഷൻ എത്തിയത്.
അതേസമയം, ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. തുടർച്ചയായി ഏഴാം ദിവസമാണ് ചോദ്യം ചെയ്യൽ. ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താൻ കേരളത്തിലെ ബാങ്കുകൾക്കും ഇഡി നോട്ടീസ് നൽകി. ബിനീഷിന്റെ ബിനാമികൾ എന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. അതിൽ ചിലർ ഇന്ന് ഹാജരാകും.
മറുനാടന് മലയാളി ബ്യൂറോ