- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്; പരിശോധിക്കുന്നത് മേപ്പടിയാന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ
ഒറ്റപ്പാലം: നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. താരത്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ നിർമ്മാണത്തിൽ ഒരുങ്ങിയ മേപ്പടിയാൻ പുറത്തിറങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് റെയ്ഡ്. വിഷ്ണു മോഹൻ സംവിധായകനായ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രം ജനുവരി 14നാണ് തീയേറ്ററിലെത്തുക.ഒറ്റപ്പാലത്തെ ഉണ്ണി മുകുന്ദന്റെ വസതിയിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. രാവിലെ എട്ട് മണിക്കാണ് റെയ്ഡ് നടന്നത്.
മേപ്പടിയാന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്റ് പരിശോധിക്കുന്നതായിട്ടാണ് സൂചന. റെയ്ഡ് പൂർത്തിയായാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവും.അഞ്ജു കുര്യനാണ് മേപ്പടിയാനിൽ നായികാ വേഷത്തിലെത്തുന്നത്. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, തുടങ്ങിയവർ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിങ് ഷാമീറാണ് നിർവ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂർത്തീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ