- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സത്യേന്ദർ ജെയിനിനെ ചോദ്യം ചെയ്യുമ്പോൾ അഭിഭാഷക സാന്നിധ്യം വേണം; ഉത്തരവിനെതിരെ ഇ.ഡി ഹൈക്കോടതിയിൽ
ന്യൂഡൽഹി: അറസ്റ്റിലായ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനിനെ ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ കൂടെ നിർത്താമെന്ന സ്പെഷൽ കോടതി ഉത്തരവിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹരജി വെള്ളിയാഴ്ച പരിഗണിക്കും. കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട് മെയ് 31നാണ് ഇ.ഡി ജെയ്നിനെ കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സത്യേന്ദർ ജെയിൻ കോടതിയെ സമീപിക്കുകയായിരുന്നു. ഇതനുവദിച്ച കോടതി, ചോദ്യം ചെയ്യുന്നത് കാണുന്ന തരത്തിലും എന്നാൽ പറയുന്നത് കേൾക്കാത്ത രീതിയിലുമായിരിക്കണം സാന്നിധ്യമെന്നും നിർദേശിച്ചിരുന്നു.
കൊൽക്കത്ത കേന്ദ്രമായ കമ്പനിയുമായി ഹവാല ഇടപാട് ആരോപിച്ചാണ് ഇ.ഡി കള്ളപ്പണ നിരോധന നിയമപ്രകാരം ജെയ്നിനെ അറസ്റ്റ് ചെയ്തത്.
മറുനാടന് ഡെസ്ക്
Next Story