ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇ-ഗേറ്റ് സേവനം ഖത്തരികൾക്ക് പിന്നാലെ പ്രവാസികൾക്ക് സൗജന്യമാക്കുന്നു. നിലവിൽ ഇ-ഗേറ്റ് സേവനം ഖത്തരികൾക്ക് സൗജന്യമായി ലഭ്യമാണ്. ഉടൻതന്നെ പ്രവാസികൾ ഉൾപ്പടെ എല്ലാ യാത്രികർക്കും ഇ- ഗേറ്റ് സേവനം സൗജന്യമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ എയർപോർട്ട് പാസ്പോർട്ട് വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് റാഷിദ് അൽ മസ്റുഇ പറഞ്ഞു.

ഇ-ഗേറ്റ് സേവനം വിപുലീകരിക്കുന്നതിലൂടെ യാത്രികർക്ക് സമയനഷ്ടം കുറയ്ക്കാനും എമിേഗ്രഷൻ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാനും സാധിക്കുമെന്നു അധികൃതർ അറിയിച്ചു. ഇ -ഗേറ്റ് സേവനത്തിലൂടെ ചെക്ക് ഇൻ ചെക്ക് ഔട്ട് നടപടികൾ 16 സെക്കന്റിനുള്ളിൽ പൂർത്തിയാക്കാനാകും. 16ന് വയസ്സിന് മുകളിലുള്ളവർക്കാണ് ഇഗേറ്റ് സേവനം. ആഭ്യന്തരമ

ന്ത്രാലയത്തിന്റെ സർവീസ് സെന്ററുകൾ മുഖനെ ഇ-ഗേറ്റ് സേവനത്തിന്റെ ഭാഗമാകാം. 18 വയസ്സിന് താഴെയുള്ളവർക്ക് ഇഗേറ്റ് ഉപയോഗിക്കണമെങ്കിൽ രക്ഷിതാക്കളുടെ അനുമതി ആവശ്യമാണ്.

ഖത്തർ സ്മാർട്ട് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചേ ഇ-ഗേറ്റിലൂടെ പുറത്തിറങ്ങാനാകു. നിലവിൽ എമിഗ്രേഷൻ പൂർത്തിയാക്കുന്നതിനായി ദീർഘനേരം ക്യൂവിൽ നിൽക്കേണ്ട അവസ്ഥയുണ്ട്. എന്നാൽ ഇ-ഗേറ്റിലൂടെ വേഗത്തിൽ പുറത്തിറങ്ങാനാകും. ഇ -ഗേറ്റ് സേവനത്തിലൂടെ ചെക്ക് ഇൻ ചെക്ക് ഔട്ട് നടപടികൾ 16 സെക്കന്റിനുള്ളിൽ പൂർത്തിയാക്കാനാകും.

ഇ-ഗേറ്റിലെത്തുന്ന യാത്രക്കാരൻ തന്റെ ഇ-ഗേറ്റ് കാർഡ് അവിടെയൊരുക്കിയ സംവിധാനത്തിൽ പഞ്ച് ചെയ്യണം. ഇലക്ട്രോണിക് സ്‌കാനറിൽ ചൂണ്ടുവിരൽ പ്രസ്സ് ചെയ്യണം. ഉടൻ ഇഗേറ്റിനുള്ളിൽ പ്രവേശിക്കാനാകും. ഇഗേറ്റിനുള്ളിലെ ക്യാമറയിൽ മുഖം പതിപ്പിക്കുന്നതോടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാകും. പരമാവധി ഒരു മിനിറ്റ് സമയം മാത്രം ഇതിന് മതിയാകും. ഇഗേറ്റ് കാർഡിനായി രേഖാമൂലമുള്ള അപേക്ഷകൾ നൽകേണ്ട

തില്ല. 16ന് വയസ്സിന് മുകളിലുള്ളവർക്കാണ് ഇഗേറ്റ് സേവനം. ആഭ്യന്തരമന്ത്രാലയത്തിന്റെ സർവീസ് സെന്ററുകൾ മുഖനെ ഇ-ഗേറ്റ് സേവനത്തിന്റെ ഭാഗമാകാം.

നിലവിൽ കാർഡിന്റെ കാലാവധിക്കനുസരിച്ചാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് നൂറ് റിയാലും രണ്ട് വർഷത്തേക്ക് 150 റിയാലും മൂന്ന് വർഷത്തേക്ക് 200 റിയാലുമാണ് ഫീസ് ഈടാക്കുന്നത്. നിലവിൽ 48 പാസ്പോർട്ട് കൗണ്ടറുകളും പത്ത് ഇഗേറ്റുകളുമുണ്ട്. വിമാനങ്ങൾ മിക്കതും ഒരേ സമയം ലാൻഡ് ചെയ്യുന്നതുകൊണ്ടാണ് പലപ്പോഴും കൗണ്ടറുകളിൽ നീണ്ട ക്യൂ അനുഭവപ്പെടുന്നത്.