- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉദ്ഘാടനത്തിന് മുമ്പ് ഇ കെ നായനാർ സ്മാരക മന്ദിരത്തിൽ പി ജയരാജൻ പതാക ഉയർത്തിയതിൽ സിപിഎമ്മിൽ ഒരു വിഭാഗത്തിന് അമർഷം; ജില്ലാ കമ്മിറ്റിയംഗങ്ങൾ പോലുമറിയാതെ ജയരാജന്റെ പ്രവർത്തി കടന്ന കൈയെന്ന് വിമർശനം; സംസ്ഥാന സമിതിയിൽ പരാതിപ്പെടുമെന്ന് മറുനാടനോട് വ്യക്തമാക്കി മുതിർന്ന നേതാവ്
കൊച്ചി: ഉത്ഘാടനത്തിന് മുമ്പേ കണ്ണൂർ ഇകെ നായനാർ സ്മാരക മന്ദിരത്തിൽ അനുമതിയില്ലാതെ ജില്ലാ സെക്രട്ടറി പി ജയരാജൻ പതാക ഉയർത്തിയതിൽ പാർട്ടിക്കുള്ളിൽ അഭിപ്രായ വിത്യാസം രൂക്ഷമാവുന്നു. പൂർണ്ണമായും സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ പി ജയരാജൻ തന്നിഷ്ടപ്രകാരം പതാക ഉയർത്തിയെന്നാണ് കണ്ണൂർ ഇതര സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷിക ദിനത്തിലാണ് പി ജയരാജൻ നയനാർ അക്കാദമിയിൽ പതാക ഉയർത്തിയത്. ഇതിനെതിരെ വരുന്ന സംസ്ഥാന സമിതിയിൽ പരാതിപ്പെടുമെന്നും മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം മറുനാടൻ മലയാളിയോട് പറഞ്ഞു. ഒക്ടോബർ ഏഴിന് രാവിലെ 9 മണിയോടെ പി ജയരാജൻ തന്റെ ഫേസ്‌ബുക്ക് പേജിൽ പതാക ഉയർത്തുന്നതിന്റെ ചിത്രങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ പൂർണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിനാണ് നയനാർ സ്മാരക അക്കാദമിയുടെ ചുമതല. ജില്ലാ കമ്മിറ്റിയ്്ക്ക് ഇതുമായി നേരിട്ട് ബന്ധമില്ലെന്നിരിക്കെയാണ് ജില്ലാ കമ്മിറ്റിയംഗങ്ങൾ പോലുമറിയാതെ പി ജയര
കൊച്ചി: ഉത്ഘാടനത്തിന് മുമ്പേ കണ്ണൂർ ഇകെ നായനാർ സ്മാരക മന്ദിരത്തിൽ അനുമതിയില്ലാതെ ജില്ലാ സെക്രട്ടറി പി ജയരാജൻ പതാക ഉയർത്തിയതിൽ പാർട്ടിക്കുള്ളിൽ അഭിപ്രായ വിത്യാസം രൂക്ഷമാവുന്നു. പൂർണ്ണമായും സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ പി ജയരാജൻ തന്നിഷ്ടപ്രകാരം പതാക ഉയർത്തിയെന്നാണ് കണ്ണൂർ ഇതര സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷിക ദിനത്തിലാണ് പി ജയരാജൻ നയനാർ അക്കാദമിയിൽ പതാക ഉയർത്തിയത്. ഇതിനെതിരെ വരുന്ന സംസ്ഥാന സമിതിയിൽ പരാതിപ്പെടുമെന്നും മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം മറുനാടൻ മലയാളിയോട് പറഞ്ഞു. ഒക്ടോബർ ഏഴിന് രാവിലെ 9 മണിയോടെ പി ജയരാജൻ തന്റെ ഫേസ്‌ബുക്ക് പേജിൽ പതാക ഉയർത്തുന്നതിന്റെ ചിത്രങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്.
സംസ്ഥാന കമ്മിറ്റിയുടെ പൂർണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിനാണ് നയനാർ സ്മാരക അക്കാദമിയുടെ ചുമതല. ജില്ലാ കമ്മിറ്റിയ്്ക്ക് ഇതുമായി നേരിട്ട് ബന്ധമില്ലെന്നിരിക്കെയാണ് ജില്ലാ കമ്മിറ്റിയംഗങ്ങൾ പോലുമറിയാതെ പി ജയരാജന്റെ കടന്ന കൈ. വെറും മുപ്പതോളം പേർ മാത്രമാണ് ഇകെ നയനാർ അക്കാഡമിയിൽ നടന്ന ആദ്യ പതാക ഉയർത്തലിൽ പങ്കെടുത്തത്. ഇതാണ് മറ്റ് സംസ്ഥാന കമ്മിറ്റി അംഗങ്ങളേയും ചില കണ്ണൂർ ജില്ലാ കമ്മിറ്റിയംഗങ്ങളേയും ഏറ്റവുമധികം ചൊടിപ്പിച്ചത്. നായനാരിനെപ്പോലുള്ള എല്ലാവരാലും ആരാധിക്കപ്പെടുന്ന നേതാവിന്റെ പേരിലുള്ള അക്കാദമിയിലെ ആദ്യ പതാക ഉയർത്തർ ഗംഭീരമാക്കാത്തത് അദ്ദേഹത്തോടുള്ള അനാഥരവ് ആണെന്നും ചില കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. സാധാരണ നിലയിൽ ഓക്ടോബർ വിപ്ലവത്തിന്റെ വാർഷികങ്ങളിൽ ജില്ലാ കമ്മിറ്റി ഓഫീസിലാണ് ജില്ലാ സെക്രട്ടറി പതാക ഉയർത്താറ്.
2005 ൽ ആരംഭിച്ച പദ്ധതിയാണ് നയനാർ അക്കാദമിയുടേത്. എന്നാൽ ആദ്യം പിരിച്ചെടുത്ത ആറുകോടിയിലേറെ തുക സ്ഥലം വാങ്ങുന്നതിനായി ചെലവായി. നിരവധി തൊഴിലാളികൾ ആത്മഹത്യ ചെയ്യാനിടയായ തൊഴിൽപ്രതിസന്ധിയുടെ കേന്ദ്രമായിരുന്ന കണ്ണൂർ തിരുവേപ്പതി മിൽ ഉണ്ടായിരുന്ന സ്ഥലമാണ് അക്കാദമിക്ക് വേണ്ടി വാങ്ങിയത്. തുടർന്ന് 2006 ൽ അധികാരത്തിലെത്തിയ വി എസ് അച്യൂതാനന്ദൻ സർക്കാർ ഭൂമി രജിസ്റ്റർ ചെയ്യുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് നൽകിയിരുന്നു.
എന്നാൽ കൺടോൺമെന്റ് ഏരിയ ആയതിനാൽ നിർമ്മാണത്തിനുള്ള അനുമതി പ്രതിരോധ വകുപ്പിൽ നിന്ന് നേടിയെടുക്കുന്നത് വൈകി. ഇതോടെ നിർമ്മാണം നീണ്ടുപോവുകയായിരുന്നു. പിന്നീട് ആരംഭിച്ച നിർമ്മാണം കടത്തിലായതിനെത്തുടർന്ന് ഇടയ്ക്ക് നിർത്തിവെയ്ക്കേണ്ട അവസ്ഥയിലെത്തി. കഴിഞ്ഞ ഓഗസ്റ്റ് 19 ന് കേരളത്തിലുടനീളം നടത്തിയ ബക്കറ്റ് പിരിവിലൂടെ സ്വരൂപിച്ച 20.84 കോടി രൂപ ഉപയോഗിച്ചാണ് ഇപ്പോഴുള്ള നിർമ്മാണ പ്രവർത്തനം.
മൂന്നുനിലകളിലായള്ള അക്കാദമിയുടെ നിർമ്മാണ പ്രവർത്തനം അന്തിമഘട്ടത്തിലാണ്. രണ്ട് നിലകളിൽ മ്യൂസിയവും, 500 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, 750 പേർക്ക് ഇരിക്കാവുന്ന ഭക്ഷണഹാൾ, 1500 പേരുടെ സിറ്റിംങ് കപ്പാസിറ്റിയുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിങ്ങനെയാണ് അക്കാദമിയുടെ സൗകര്യങ്ങൾ. കല്ല്യാണ മണ്ഡപമെന്ന നിലയിൽ വാടകയ്ക്ക് കൊടുക്കാവുന്ന വിധത്തിലാണ് ഓഡിറ്റോറിയത്തിന്റേയും മറ്റും നിർമ്മാണം. കേരള ചരിത്രം, കമ്മ്യൂണിസ്റ്റ് ചരിത്രം, നയനാരുടെ ജീവചരിത്രത്തിലൂടെ സഞ്ചരിക്കുന്ന മ്യൂസിയവും അക്കാദമിയിൽ ഒരുങ്ങുന്നുണ്ട്.