- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയനെ വധിക്കുക്കാനായിരുന്നു കെ സുധാകരന്റെ അന്നത്തെ ലക്ഷ്യം; പിണറായിയെ കിട്ടാത്തതിനാൽ എന്നെ കൊല്ലാൻ ശ്രമിച്ചു; അത്തരം ഒരാളാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്; കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇ പി ജയരാജൻ
കണ്ണൂർ: നാൽപാടി വാസുവിനെ വെടിവച്ചുകൊന്നതിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയായ സുധാകരനാണ് ഇപ്പോൾ ഗാന്ധിയൻ ചമഞ്ഞ് സമാധാനം പ്രസംഗിക്കുന്നതെന്ന് ഇ.പി ജയരാജൻ. മുമ്പ മുഖ്യമന്ത്രി പിണറിയി വിജയന കൊല്ലാൻ പോയ ശ്രമിച്ച വ്യക്തിയാണ് സുധാകരൻ എന്നും ജയരാജൻ പറഞ്ഞു. ഫേസ്‌ബുക്ക് വഴിയാണ് ജയരാജന്റെ ആരോപണം. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം നാൽപാടി വാസുവിനെ വെടിവച്ചുകൊന്നതിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയായ സുധാകരനാണ് ഇപ്പോൾ ഗാന്ധിയൻ ചമഞ്ഞ് സമാധാനം പ്രസംഗിക്കുന്നത്...... കണ്ണൂരിന്റെ സമാധാനം തകർത്തയാളാണ് സുധാകരൻ. നാൽപാടി വാസുവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ മട്ടന്നൂർ പൊലീസ് സുധാകരനെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇ.പി. ജയരാജനെ ട്രെയിനിൽ വെടിവച്ച് കൊല്ലാൻ ഒരുമന്ത്രിയും കണ്ണൂരിലെ കോൺഗ്രസ് നേതാവ് സുധാകരനുമാണ് തങ്ങളെ അയച്ചതെന്ന് പിടിയിലായ പ്രതികൾ പൊലീസിൽ മൊഴി നൽകിയിരുന്നു. ഈ കേസിൽ ഓങ്കോൾ കോടതി രണ്ട് പ്രതികളെ ശിക്ഷിച്ചു. തിരുവനന്തപുരത്താണ് ഇതിന്റെ ഗൂഢാലോചന നടന്നത്. പിണറായി വിജയനെ വധിക്കുകയായിരുന്നു ലക്ഷ്യ
കണ്ണൂർ: നാൽപാടി വാസുവിനെ വെടിവച്ചുകൊന്നതിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയായ സുധാകരനാണ് ഇപ്പോൾ ഗാന്ധിയൻ ചമഞ്ഞ് സമാധാനം പ്രസംഗിക്കുന്നതെന്ന് ഇ.പി ജയരാജൻ. മുമ്പ മുഖ്യമന്ത്രി പിണറിയി വിജയന കൊല്ലാൻ പോയ ശ്രമിച്ച വ്യക്തിയാണ് സുധാകരൻ എന്നും ജയരാജൻ പറഞ്ഞു. ഫേസ്‌ബുക്ക് വഴിയാണ് ജയരാജന്റെ ആരോപണം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നാൽപാടി വാസുവിനെ വെടിവച്ചുകൊന്നതിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയായ സുധാകരനാണ് ഇപ്പോൾ ഗാന്ധിയൻ ചമഞ്ഞ് സമാധാനം പ്രസംഗിക്കുന്നത്......
കണ്ണൂരിന്റെ സമാധാനം തകർത്തയാളാണ് സുധാകരൻ. നാൽപാടി വാസുവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ മട്ടന്നൂർ പൊലീസ് സുധാകരനെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ഇ.പി. ജയരാജനെ ട്രെയിനിൽ വെടിവച്ച് കൊല്ലാൻ ഒരുമന്ത്രിയും കണ്ണൂരിലെ കോൺഗ്രസ് നേതാവ് സുധാകരനുമാണ് തങ്ങളെ അയച്ചതെന്ന് പിടിയിലായ പ്രതികൾ പൊലീസിൽ മൊഴി നൽകിയിരുന്നു. ഈ കേസിൽ ഓങ്കോൾ കോടതി രണ്ട് പ്രതികളെ ശിക്ഷിച്ചു. തിരുവനന്തപുരത്താണ് ഇതിന്റെ ഗൂഢാലോചന നടന്നത്. പിണറായി വിജയനെ വധിക്കുകയായിരുന്നു ലക്ഷ്യം. പിണറായിയെ കിട്ടാത്തതിനാൽ എന്നെ കൊല്ലാൻ ശ്രമിച്ചു. അത്തരം ഒരാളാണ് കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങളുമായി ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്.
വാടക ക്വട്ടേഷൻ സംഘത്തിന് തോക്കും പണവും നൽകി രാഷ്ട്രീയ എതിരാളികളെ വകവരുത്താൻ ശ്രമിച്ചു. സ്വന്തം പാർട്ടിയിലെ നേതാക്കളെപോലും ആക്രമിച്ചയാളാണ് സുധാകരൻ. പി രാമകൃഷ്ണനെ കണ്ണൂർ ഡിസിസി ഓഫീസിൽനിന്ന് അടിച്ചുപുറത്താക്കിയപ്പോൾ കൊടിമരച്ചോട്ടിലിരുന്ന് പരാതിപ്പെടുന്ന രാമകൃഷ്ണന്റെ ചിത്രം എല്ലാവരും കണ്ടതാണ്.
ക്രിമനിലുകളുമായെത്തി പാർട്ടി പ്രവർത്തകരെയും നേതാക്കളെയും ഭീഷണിപ്പെടുത്തിയാണ് സുധാകരൻ ഡിസിസി പ്രസിഡന്റായത്. അക്കാലത്താണ് ഡിസിസി ഓഫീസിൽ മൂന്ന് തരം ബോംബുണ്ടാക്കുന്നുണ്ടെന്ന് കോൺഗ്രസുകാർ തന്നെ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. തൃശൂരിൽനിന്ന് ക്വട്ടേഷൻ സംഘത്തെയെത്തിച്ചായിരുന്നു അക്രമങ്ങളെല്ലാം. ചൊവ്വ കോ-ഓപ് ബാങ്കിൽ കയറി ജീവനക്കാരൻ വിനോദനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. കണ്ണൂർ സേവറി ഹോട്ടലിൽ ബോംബെറിഞ്ഞ് നാണുവിനെ കൊലപ്പെടുത്തി. നിരവധിപേർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അക്രമം. ബോംബേറിൽ കോൺഗ്രസ് പ്രവർത്തകൻ ജയകൃഷ്ണന്റെ കൈപ്പത്തി അറ്റു. ഡിസിസി അംഗം പുഷ്പന്റെ കാലുകൾ തല്ലിയെടിക്കാൻ ക്വട്ടേഷൻ നൽകിയതും സുധാകരനായിരുന്നു. വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തി മണൽകടത്ത് സംഘത്തെ മോചിപ്പിച്ചു. ഇത്തരത്തിൽ കുപ്രസിദ്ധിയാർജിച്ച രാഷ്ട്രീയക്രിമിനലാണ് അയാൾ.......
അത്തരം ഒരാൾ പറയുന്നതിനെല്ലാം മറുപടി പറഞ്ഞ് അയാളുടെ നിലവാരത്തിലേക്ക് താഴാൻ ആഗ്രഹിക്കുന്നില്ല.