- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തന്നെ പുറത്താക്കാൻ മാഫിയകൾ കളിച്ചെന്ന ജയരാജന്റെ ആരോപണം വെറുതെയല്ല; സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ സമർദ്ദത്തെ മറികടന്ന് ചക്കിട്ടപാറ ഖനനത്തിന് അനുമതി നിഷേധിച്ചതും ചർച്ചയാകുന്നു
തിരുവനന്തപുരം: അഴിമതിക്കെതിരെയായിരുന്നു തന്റെ പോരാട്ടം. രാജ്യത്തിന് വേണ്ടി ചോര കൊടുക്കാൻ തയ്യാർ. മാഫിയകളുടെ ഗൂഡോലോചനയില്ഡ മാദ്ധ്യമങ്ങളും പങ്കാളിയായപ്പോൾ തനിക്ക് മന്ത്രിസ്ഥാനം നഷ്ടമായി-ഇതായിരുന്നു വ്യവസായ വകുപ്പ് രാജിവച്ച ഇപി ജയരാജന് പറയാനുണ്ടായിരുന്നത്. ഇത് ശരിവയ്ക്കുന്ന തരത്തിലെ ചർച്ച സിപിഎമ്മിൽ സജീവമാവുകയാണ്. ചക്കിട്ടപാറിയിലെ ഖനനത്തിന് പിന്നിൽ സിപിഎമ്മിലെ ഒരു വിഭാഗമാണ്. വ്യവസായ മന്ത്രിയായിരിക്കെ എളമരം കരിമിന്റെ പിന്തുണ ഈ പദ്ധതിക്കുണ്ടായിരുന്നുവെന്നതാണ് പുറത്തുവന്ന വിവരം. ഈ ലോബി ജയരാജനെതിരെ കരുക്കൾ നീക്കിയെന്നതാണ് ഉയരുന്ന വസ്തുത. കോഴിക്കോട് ചക്കിട്ടപാറയിൽ കർണാടക കമ്പനിക്ക് ഇരുമ്പയിര് ഖനനാനുമതി നിഷേധിച്ച മുൻ സർക്കാർ ഉത്തരവ് ശരിവച്ചു വ്യവസായ വകുപ്പ് വീണ്ടും ഉത്തരവിറക്കി. ഇ.പി.ജയരാജൻ വ്യവസായ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനു മുൻപായിരുന്നു ശ്രദ്ധേയ ഉത്തരവ്. തനിക്കെതിരെ പ്രവർത്തിച്ച മാഫിയ എന്നു ജയരാജൻ ആരോപിച്ച സംഘത്തിൽ ഇതിന് അനുമതി നേടാൻ ശ്രമിച്ചവരും ഉൾപ്പെട്ടതായി സിപിഎമ്മിൽ തന്നെയുള്ളവർ പറുന
തിരുവനന്തപുരം: അഴിമതിക്കെതിരെയായിരുന്നു തന്റെ പോരാട്ടം. രാജ്യത്തിന് വേണ്ടി ചോര കൊടുക്കാൻ തയ്യാർ. മാഫിയകളുടെ ഗൂഡോലോചനയില്ഡ മാദ്ധ്യമങ്ങളും പങ്കാളിയായപ്പോൾ തനിക്ക് മന്ത്രിസ്ഥാനം നഷ്ടമായി-ഇതായിരുന്നു വ്യവസായ വകുപ്പ് രാജിവച്ച ഇപി ജയരാജന് പറയാനുണ്ടായിരുന്നത്. ഇത് ശരിവയ്ക്കുന്ന തരത്തിലെ ചർച്ച സിപിഎമ്മിൽ സജീവമാവുകയാണ്. ചക്കിട്ടപാറിയിലെ ഖനനത്തിന് പിന്നിൽ സിപിഎമ്മിലെ ഒരു വിഭാഗമാണ്. വ്യവസായ മന്ത്രിയായിരിക്കെ എളമരം കരിമിന്റെ പിന്തുണ ഈ പദ്ധതിക്കുണ്ടായിരുന്നുവെന്നതാണ് പുറത്തുവന്ന വിവരം. ഈ ലോബി ജയരാജനെതിരെ കരുക്കൾ നീക്കിയെന്നതാണ് ഉയരുന്ന വസ്തുത.
കോഴിക്കോട് ചക്കിട്ടപാറയിൽ കർണാടക കമ്പനിക്ക് ഇരുമ്പയിര് ഖനനാനുമതി നിഷേധിച്ച മുൻ സർക്കാർ ഉത്തരവ് ശരിവച്ചു വ്യവസായ വകുപ്പ് വീണ്ടും ഉത്തരവിറക്കി. ഇ.പി.ജയരാജൻ വ്യവസായ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനു മുൻപായിരുന്നു ശ്രദ്ധേയ ഉത്തരവ്. തനിക്കെതിരെ പ്രവർത്തിച്ച മാഫിയ എന്നു ജയരാജൻ ആരോപിച്ച സംഘത്തിൽ ഇതിന് അനുമതി നേടാൻ ശ്രമിച്ചവരും ഉൾപ്പെട്ടതായി സിപിഎമ്മിൽ തന്നെയുള്ളവർ പറുന്നു. ഇത്തരക്കാരാണ് ജയരാജന്റെ ബന്ധുവിവാദത്തിലെ വിശദാംശങ്ങൾ പുറത്തുവിട്ടതെന്നാണ് ഉയരുന്ന ആരോപണം. ഏതായാലും ചക്കിട്ടപാറയിൽ ജയരാജൻ ഉറച്ച നിലപാട് തന്നെയാണ് എടുത്തത്.
കർണാടക ആസ്ഥാനമായ എംഎസ്‌പിഎൽ കമ്പനി നേരത്തെ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവു സമ്പാദിച്ചിരുന്നു. ഖനനാനുമതി റദ്ദാക്കിയ ഉത്തരവു പുനഃപരിശോധിക്കാനും കമ്പനിയുടെ വാദം കേൾക്കാനുമായിരുന്നു ഹൈക്കോടതി നിർദ്ദേശം. അതിന്റെ അടിസ്ഥാനത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഓഗസ്റ്റിൽ കമ്പനിയുടെ ഹിയറിങ് നടത്തിയശേഷമാണു യുഡിഎഫ് സർക്കാർ റദ്ദാക്കിയ ഉത്തരവു ശരിവച്ചു വീണ്ടും ഉത്തരവിറക്കിയത്. ഇത് പ്രകൃതി സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് ജയരജാൻ നടപ്പാക്കിയത്. ഇതിൽ സിപഎമ്മിലെ ഒരു വിഭാഗം അതൃപ്തരായിരുന്നു. ഇതോടെ ജയരാജനെതിരെ കരുനീക്കം തുടങ്ങി. അങ്ങനെ ചിറ്റപ്പൻ വിവാദം ഉണ്ടായിയെന്നാണ് ജയരാജനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെകാലത്തു വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമാണു 2010ൽ സ്വകാര്യ കമ്പനിക്കു ഖനനാനുമതി നൽകി ഉത്തരവിട്ടത്. ചക്കിട്ടപാറ, കാക്കൂർ, മാവൂർ വില്ലേജുകളിലെ 1854 ഏക്കർ ഭൂമിയിൽ 30 വർഷം ഇരുമ്പയിര് ഖനനം ചെയ്യാനാണു സർക്കാർ കർണാടക കമ്പനിക്ക് അനുമതി നൽകിയത്. പ്‌ളാന്റേഷൻ കോർപറേഷനു വനം വകുപ്പ് 99 വർഷത്തെ പാട്ടത്തിനു നൽകിയ ഭൂമിയായിരുന്നു ഇത്. ഇതിനെതിരെ പരിസ്ഥിതി വാദികൾ രംഗത്തുവന്നു. ഖനനം ചെയ്യാൻ കമ്പനിക്ക് അനുകൂലമായി ഉത്തരവിറക്കുമ്പോൾ വനം വകുപ്പിന്റെ നിരാക്ഷേപ പത്രം പോലും വാങ്ങിയിരുന്നില്ലെന്ന വസ്തുത കൂടി പുറത്തായതോടെ എളമരം കരിം പ്രതിക്കൂട്ടിലായി.
തുടർന്ന് എളമരം കരീമിനെതിരെ കോഴ ആരോപണവും വിജിലൻസ് അന്വേഷണവും നടന്നിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് ഈ അനുമതി റദ്ദാക്കിയത്. ഇതിനെതിരെ കമ്പനി കോടതിയെ സമീപിച്ചു പുനഃപരിശോധന നടത്താൻ ഉത്തരവു നേടി. ഹൈക്കോടതി ഉത്തവിനു ശേഷം കമ്പനി പ്രതിനിധികൾ ജൂലൈയിൽ മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും മറ്റു ചില മന്ത്രിമാരെയും കണ്ടിരുന്നു. എന്നാൽ ജയരാജൻ വഴങ്ങിയില്ല. ഈ സർക്കാർ വന്നയുടൻ സിപിഎമ്മിലെ ചില പ്രധാനികളും യുഡിഎഫിലെ ചിലരും കമ്പനിക്ക് അനുകൂല ഉത്തരവു നേടിക്കൊടുക്കാൻ സമ്മർദം നടത്തിയിരുന്നു.
ചക്കിട്ടപാറ ഖനനത്തിന് അനുമതി നൽകിയതിൽ മുൻ മന്ത്രി എളമരം കരീം കോഴ വാങ്ങിയെന്ന ആരോപണം എഴുതിത്ത്തള്ളാൻ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്തു വിജിലൻസ് ശ്രമിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്യണമെന്ന വിജിലൻസ് പ്രോസിക്യൂഷൻ അഡീഷനൽ ഡയറക്ടറുടെ നിയമോപദേശം മറികടന്നായിരുന്നു ഇത്. ബാർ കോഴ കേസ് അന്വേഷിച്ച എസ്‌പി: ആർ.സുകേശനായിരുന്നു ഈ കേസും അന്വേഷിച്ചത്. സംഭവം വിവാദമായതോടെ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇതു സംബന്ധിച്ച ഫയൽ വിളിച്ചുവരുത്തിയെങ്കിലും തുടർനടപടി സ്വീകരിച്ചില്ല.
കരീം അഞ്ചു കോടി രൂപ കോഴ വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ബന്ധുവായ ടി.പി.നൗഷാദിന്റെ ഡ്രൈവർ എം ടി.സുബൈർ വിജിലൻസിനു മൊഴി നൽകിയിരുന്നു. എന്നാൽ പണം കൊണ്ടുവന്നവരെയോ നൽകിയെന്നു പറഞ്ഞവരെയോ കണ്ടെത്താനോ ചോദ്യംചെയ്യാനോ വിജിലൻസ് തയാറായിരുന്നില്ല.



