- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശശീന്ദ്രനും ജയരാജനും എങ്ങനെ രണ്ടു നീതി? കണ്ണൂരിലെ ഇ പി ജയരാജൻ അനുകൂലികൾ ചോദിക്കുന്നു; കോടിയേരിയുടെ മക്കളുടെ അഴിമതിയും കണ്ണൂരിലെ അണികളെ അസ്വസ്ഥരാക്കുന്നു; പാർട്ടിക്കു വേണ്ടി കൊല്ലാനും തിന്നാനും തയ്യാറായവർക്ക് കടുത്ത നിരാശ
തിരുവനന്തപുരം: കണ്ണൂർ സിപിഎമ്മിൽ അടുത്തകാലത്ത് ഒട്ടും നല്ലകാര്യങ്ങളല്ല നടക്കുന്നത്. സർവത്ര ജനകീയനായ പി ജയാരാജനെതിരെ ഒരു വിഭാഗം നേതാക്കളുടെ പടയൊരുക്കം. ബന്ധു നിയമന വിവാദത്തിൽ മന്ത്രിസ്ഥാനം തെറിച്ച ഇപി ജയരാജൻ കുറ്റവിമുക്തനായിട്ടും കസേര നൽകാതെ ഒളിച്ചു കളിക്കുന്ന മുഖ്യമന്ത്രി. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കൾ വരുത്തിവെക്കുന്ന നാണക്കേട് മറുവശത്ത്. ഇങ്ങനെ പോകുന്നു കാര്യങ്ങൾ. ഇതിനിടെയാണ് എൻസിപിയിലെ എംഎൽഎ എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയാകാൻ ഒരുങ്ങുന്നത്. ഇത് സിപിഎമ്മിലും ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് എൻ.സി.പിയുടെ ആവശ്യത്തിൽ ഉടൻ തീരുമാനമെടുത്ത മുഖ്യമന്ത്രി ബന്ധു നിയമന കേസിൽ ക്ലീൻചിറ്റ് ലഭിച്ച ഇ പി ജയരാജനെ എന്തുകൊണ്ട് തഴയുന്നു എന്ന ചോദ്യമാണ് ഉയർത്തുന്നത്. കണ്ണൂരിലെ ജയരാജൻ അനുകൂലികൾക്ക് ഇക്കാര്യത്തിൽ കടുത്ത അമർഷവുമുണ്ട്. ഇ.പി ജയരാജനും മന്ത്രിപദം മടക്കി നൽകണം എന്നാണ് ഉയരുന്ന ആവശ്യം. ശശീന്ദ്രന് മുൻപേ കുറ്റവിമുക്തനായ ജയരാജനു മന്ത്രിസ്ഥാനം കൊടുത്തിട്ടു മത
തിരുവനന്തപുരം: കണ്ണൂർ സിപിഎമ്മിൽ അടുത്തകാലത്ത് ഒട്ടും നല്ലകാര്യങ്ങളല്ല നടക്കുന്നത്. സർവത്ര ജനകീയനായ പി ജയാരാജനെതിരെ ഒരു വിഭാഗം നേതാക്കളുടെ പടയൊരുക്കം. ബന്ധു നിയമന വിവാദത്തിൽ മന്ത്രിസ്ഥാനം തെറിച്ച ഇപി ജയരാജൻ കുറ്റവിമുക്തനായിട്ടും കസേര നൽകാതെ ഒളിച്ചു കളിക്കുന്ന മുഖ്യമന്ത്രി. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കൾ വരുത്തിവെക്കുന്ന നാണക്കേട് മറുവശത്ത്. ഇങ്ങനെ പോകുന്നു കാര്യങ്ങൾ. ഇതിനിടെയാണ് എൻസിപിയിലെ എംഎൽഎ എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയാകാൻ ഒരുങ്ങുന്നത്. ഇത് സിപിഎമ്മിലും ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.
ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് എൻ.സി.പിയുടെ ആവശ്യത്തിൽ ഉടൻ തീരുമാനമെടുത്ത മുഖ്യമന്ത്രി ബന്ധു നിയമന കേസിൽ ക്ലീൻചിറ്റ് ലഭിച്ച ഇ പി ജയരാജനെ എന്തുകൊണ്ട് തഴയുന്നു എന്ന ചോദ്യമാണ് ഉയർത്തുന്നത്. കണ്ണൂരിലെ ജയരാജൻ അനുകൂലികൾക്ക് ഇക്കാര്യത്തിൽ കടുത്ത അമർഷവുമുണ്ട്. ഇ.പി ജയരാജനും മന്ത്രിപദം മടക്കി നൽകണം എന്നാണ് ഉയരുന്ന ആവശ്യം. ശശീന്ദ്രന് മുൻപേ കുറ്റവിമുക്തനായ ജയരാജനു മന്ത്രിസ്ഥാനം കൊടുത്തിട്ടു മതി എൻ.സി.പിക്ക് മന്ത്രിയെന്നാണ് ജയരാജനെ അനുകൂലിക്കുന്നവരുടെ നിലപാട്.
സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ ഒരു വിഭാഗം ഇക്കാര്യം പരസ്യമായി ഉന്നയിച്ചിരുന്നു. മകൻ ബിനോയിക്കെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്ന് പ്രതിരോധത്തിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്ക് അതുകൊണ്ടു തന്നെ ഇ.പിയെ അനുകൂലിക്കുന്നവരെ എതിർക്കാനുമാകുന്നില്ല. പന്ത് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ കോർട്ടിലാണ്. മുഖ്യമന്ത്രി ഇപിയുടെ കാര്യത്തിൽ മനസു തുറന്നിട്ടില്ല. മാത്രമല്ല, നിലവിൽ ഇപിക്ക് പകരം എംഎം മണി മന്ത്രിയാണ് താനും. നിലവിലെ സാഹചര്യത്തിൽ ഒരു പൊളിച്ചു പണി മുഖ്യമന്ത്രി ഉദ്ദേശിക്കുന്നില്ല.
ശശീന്ദ്രന് മന്ത്രിസ്ഥാനം ലഭിച്ചതോടെ ഇപി ജയരാജനായി നടക്കുന്ന മുറവിളി കണ്ടില്ലെന്നു നടിക്കാൻ പിണറായിക്കാവില്ലെന്നും വിലയിരുത്തുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇപി ജയരാജന് തിരികെ എത്താൻ യാതൊരു തടസവുമില്ല. കുറ്റവിമുക്തനായതിനാൽ ധാർമികതയുടെ പേരിൽ മന്ത്രിപദം ഒഴിഞ്ഞ ഇപിക്ക് ശശീന്ദ്രൻ വിഷയത്തിലെ നീതി ലഭിക്കണമെന്നാണ് ആവശ്യം.
എറണാകുളത്ത് ഉൾപ്പെടെ നേതാക്കൾ ഉൾപ്പെടെയുള്ളവർ പാർട്ടിവിട്ട് സിപിഐയിൽ ചേരുന്നതിനാൽ ഇ.പിക്കായി മുറവിളി കൂട്ടുന്നവരെ അവഗണിക്കാനും സിപിഎമ്മിനാകുന്നില്ല. തൃശ്ശൂരിലും ആലപ്പുഴയിലും ഇപിയെ അനുകൂലിക്കുന്നവരുണ്ട്. എന്നാൽ, കണ്ണൂർ ചേരിയിൽ കോടിയേരിക്ക് ഇപിയോട് ഇപ്പോൾ പഴയ താൽപ്പര്യമില്ല. കോടിയേരിയുടെ കൂടി സമ്മതത്തോടെ മാത്രമേ ഇപിയെ തിരികെ കൊണ്ടുവരാൻ പിണറായി തയ്യാറാകുകയുള്ളൂ.