- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവേക്കല്ല് പിഴുതാൽ കെ-റെയിൽ വരില്ലെന്നാണ് ചിലരുടെ ധാരണ; കെ റെയിൽ കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉള്ളത്; ചിന്താഗതി മാറണം: ഇ പി ജയരാജൻ
തിരുവനന്തപുരം: ബുദ്ധിമാന്ദ്യം ബാധിച്ചവർ മാത്രമേ സിൽവർ ലൈൻ പദ്ധതിയെ എതിർക്കൂവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഇ പി ജയരാജൻ. സർവേ കല്ല് പിഴുതാൽ കെ-റെയിൽ വരില്ലെന്നാണ് ചിലരുടെ ധാരണ. കെ-റെയിൽ കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ളതാണെന്നും പദ്ധതി യാഥാർഥ്യമാകുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
വിവരദോഷികളും ദീർഘവീക്ഷണമില്ലാത്തവരും എടുത്തുചാട്ടക്കാരും വകതിരിവില്ലാത്തവരുമൊക്കെ രാഷ്ട്രീയ നേതൃത്വത്തിൽ വന്നാൽ ഇങ്ങനെ പല വിഡ്ഢിത്തങ്ങളും ചെയ്യുമെന്നും പ്രതിപക്ഷത്തെ വിമർശിച്ച് ജയരാജൻ പറഞ്ഞു.
പദ്ധതിയെ എതിർക്കുന്നവർ ഏതോ കാലത്ത ചിന്താഗതികൾ വെച്ചുപുലർത്തുകയാണ്. ആധുനിക കാലഘട്ടമാണിത്. ലോകം വളരുകയാണ്. അതിന് അനുസരിച്ച് ചിന്തയും വളരണം. ചിന്തിക്കുന്നവരെല്ലാം ഈ പദ്ധതിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
100 വർഷം പിന്നിലുള്ള ചിന്തയും ബുദ്ധിയും ശക്തിയുമായി നടന്നാൽ കോൺഗ്രസ് ഇന്ന് പലയിടത്തും തകർന്നുകൊണ്ടിരിക്കുന്നതിന്റെ ഫലം തന്നെ എല്ലായിടത്തും ഉണ്ടാകുമെന്നും ജയരാജൻ പരിഹസിച്ചു.
മറുനാടന് മലയാളി ബ്യൂറോ