തിരുവനന്തപുരം: അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനുള്ള പൊലീസിന്റെ ഓൺലൈൻ ഇ-പാസിന് ഇന്ന് പതിനൊന്ന് മണി വരെ അപേക്ഷിച്ചത് 2,55,628 പേർ. ഇതിൽ 22,790 പേർക്ക് യാത്രാനുമതി നൽകി. 1,40,642 പേർക്ക് അനുമതി നിഷേധിച്ചു. 92,196 അപേക്ഷകൾ പരിഗണനയിലാണ്. തിങ്കളാഴ്ച രാവിലെ 11 മണിവരെയുള്ളയുള്ള കണക്കാണിത്.

വളരെ അത്യാവശ്യമുള്ള യാത്രകൾക്ക് മാത്രമേ പൊലീസ് ഇ-പാസ് അനുവദിക്കുകയുള്ളൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പാസ് സംവിധാനം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.