സൗദിയിൽ ചെറുകിട വാണിജ്യ സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട് . ചെറുകിട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ബിനാമി ഇടപാടും വിദേശികളുടെ നിക്ഷേപ പദ്ധതികളിലെ കൃത്രിമവും കണ്ടെത്താനാണ് പുതിയ രീതി.

ചെറുകിട വാണിജ്യ സ്ഥാപനങ്ങൾക്ക് ബാങ്ക് അക്കൗണ്ടും ഇ-പെയ്‌മെന്റ് സംവിധാനവും നിർബന്ധമാക്കാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമം സമീപഭാവിയിൽ പ്രാബല്യത്തിൽ വരുമെന്ന് അൽയൗം പത്രം റിപ്പോർട്ട് ചെയ്തു. ഇ-പെയ്‌മെന്റ് സംവിധാനമില്ലാത്ത സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.