മനാമ: ബഹ്‌റിനിൽ അറുപത് വയസ്സ് കഴിഞ്ഞിട്ടും വർക് പെർമിറ്റ് പുതുക്കാൻ ആഗ്രഹിക്കുന്ന വർക്ക് ഇനി മുതൽ അപെർമിറ്റിന് അപേക്ഷിക്കാം. ഈ മാസം പത്തൊമ്പതു മുതലാണ് സേവനം ആരംഭിക്കുന്നത്. എക്‌സ്പാട്രിയേറ്റ് മാനേജ്‌മെന്റ് സിസ്റ്റം (ഇ.എം.എസ്) വഴിയാണ് പുതിയ പെർമിറ്റുകൾ നൽകുകയെന്ന് എൽ.എം.ആർ.എ (ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി) വെബ്സൈറ്റ് വഴി അധികൃതർ അറിയിച്ചു. എന്നാൽ ഈ നയം നിക്ഷേപകർക്ക് ബാധകമല്ല. പത്തൊമ്പതിന് മുൻപ് നൽകുന്ന അപേക്ഷകൾ വ്യക്തികൾ പൂരിപ്പിച്ച് തന്നെ നൽകേണ്ടതാണ്.

അപേക്ഷകൾ പരിശോധിച്ച ശേഷം എൽ.എം.ആർ.എ ഉദ്യോഗസ്ഥർ അപേക്ഷകനുമായി ബന്ധപ്പെടുകയും, അപേക്ഷ സ്വീകരിക്കുകയോ, നിരസിക്കുകയോ ചെയ്യപ്പെടുന്ന വിവരങ്ങൾ എസ്.എം.എസുമായോ ഇമെയിൽ വിലാസം വഴിയോ അപേക്ഷകനെ അറിയിക്കുകയും ചെയ്യും. പെർമിറ്റ് ശരിയായാൽ വെബ്സൈറ്റിൽ വിവരം പരസ്യപ്പെടുത്തുകയും ചെയ്യുന്നതാണ്.

വിശദവിവരങ്ങൾ അറിയുവാൻ http://lmra.bh/portal/files/cms/shared/file/New work permit over 60 years applying guide (2).pd-fഈ ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ് എന്നും അധികൃതർ അറിയിച്ചു.

അപേക്ഷകർ ഐഡി കാർഡ്, പാസ്‌പോർട്ട്, തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലെ ഐഡി, തൊഴിൽ കരാർ എന്നിവയുടെ കോപ്പി എന്നിവ ഇതിനായി ഓണലൈനിൽ സമർപ്പിക്കണം. ഡോക്ടർ, അദ്ധ്യാപകർ, എഞ്ചിനീയർ, ഇൻഷൂറൻസ്, ബാങ്കിങ് തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിൽപ്പെട്ടവർ സ്വന്തം യോഗ്യത തെളിയിക്കുന്ന രേഖകളും ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് https://www.lmra.gov.bh/EMS_Web എന്ന വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ്.