- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഡിഎമ്മിനെ ആക്രമിച്ച ബിജിമോൾ എംഎൽഎ ഒളിവിലെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ; അറസ്റ്റ് ചെയ്യാത്തതിൽ അതൃപ്തി അറിയിച്ചു കോടതി
കൊച്ചി: ഇടുക്കിയിലെ മുൻ എഡിഎം മോൻസി പി അലക്‌സാണ്ടറിനെ ആക്രമിച്ച കേസിൽ ഇ എസ് ബിജിമോൾ എംഎൽഎ ഒളിവിലാണെന്നു ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. സംഭവത്തിൽ എംഎൽഎയെ അറസ്റ്റു ചെയ്യാത്തതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ടു രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് കെമാൽപാഷ നിർദേശിച്ചു. കേസിൽ അന്വേഷണം കാര

കൊച്ചി: ഇടുക്കിയിലെ മുൻ എഡിഎം മോൻസി പി അലക്‌സാണ്ടറിനെ ആക്രമിച്ച കേസിൽ ഇ എസ് ബിജിമോൾ എംഎൽഎ ഒളിവിലാണെന്നു ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. സംഭവത്തിൽ എംഎൽഎയെ അറസ്റ്റു ചെയ്യാത്തതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ടു രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് കെമാൽപാഷ നിർദേശിച്ചു. കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി എഡിഎം നൽകിയ ഹർജിയിലാണ് നിരീക്ഷണം. നേരത്തെ ഇ.എസ്. ബിജിമോൾ എംഎൽഎ ഒളിവിലാണെന്ന പൊലീസ് വിശദീകരണം വിശ്വസനീയമല്ലെന്നു നിരീക്ഷിച്ച ഹൈക്കോടതി കേസ് ക്രൈംബ്രാഞ്ചിനു വിടാൻ നിർദേശിക്കുകയായിരുന്നു.
മുണ്ടക്കയം ട്രാവൻകൂർ റബർ ആൻഡ് ടീ എസ്റ്റേറ്റിന്റെ ഗേറ്റ് പുനഃസ്ഥാപിക്കാനെത്തിയ ഇടുക്കി എഡിഎമ്മായിരുന്ന മോൻസി പി. അലക്‌സാണ്ടറെ കയ്യേറ്റം ചെയ്‌തെന്ന കേസാണ് കോടതി പരിഗണിക്കുന്നത്. ബിജിമോൾ ബലമായി പിടിച്ചുതള്ളിയപ്പോൾ എഡിഎം മോൻസി പി. അലക്‌സാണ്ടർ നിയന്ത്രണംവിട്ടു വീഴുകയും വലതുകാലിന്റെ കുഴ ഇടറുകയും ചെയ്തു. വീഴ്ചയിൽ ബിജിമോളുടെ കാലൊടിഞ്ഞിരുന്നു. എസ്റ്റേറ്റിൽ തോട്ടം ഉടമ സ്ഥാപിച്ച ഗേറ്റ്, വഴി തടസ്സപ്പെടുത്തുന്നതായും പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ടു നാട്ടുകാർ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ ഇടപെടുകയും ഈ ഗേറ്റ് ആർഡിഒ പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഇറങ്ങിയതോടെയാണു ഗേറ്റ് പുനഃസ്ഥാപിക്കാൻ മോൻസി പി. അലക്‌സാണ്ടറുടെ നേതൃത്വത്തിൽ റവന്യു സംഘം എത്തിയത്. എന്നാൽ ബിജിമോളും മറ്റും എഡിഎമ്മിനെ തടയുകയായിരുന്നു.

