സ്‌കൂട്ടർ, പിഎംഡി തുടങ്ങിയ വാഹനങ്ങളുമായി റോഡിലേക്കിറങ്ങുന്നവർ ജാഗ്രത. ഈ മാസം 15 മുതൽ പേഴ്‌സണൽ മൊബിലിറ്റി ഡിവൈസിലുള്ള വാഹനങ്ങൾക്ക് റോഡിലിറക്കുന്നത് നിരോധിക്കാൻ സിംഗപ്പൂർ ലാന്റ് ട്രാൻസ്‌പോർട്ട് തീരുമാനിച്ചു.

15 മുതൽ പിഎംഡി റൈഡിനായി റോഡിലിറങ്ങുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. എക്സ്‌പ്രസ് വേ അടക്കമുള്ള പ്രധാന റോഡുകളിൽ ഇ സ്‌കൂട്ടറടക്കം ഓടിക്കുന്നതിനാണ് നിരോധനം വരുന്നത്.

റോഡുകളുടെതനുസരിച്ച് പിഴകൾക്കും വ്യത്യാസമുണ്ടാകും. ലോക്കൽ മേജർ റോഡുകളിൽ ആദ്യമായി പിടിക്കപ്പെടുന്നവർക്ക് 100 ഡോളർ മുതൽ 500 ഡോളർ വരെ പിഴ ഈടാക്കാം. എക്സ്‌പ്രസ് വേകളിൽ പിഎംഡി റൈഡുകാര്ഡക്ക് കോടതി നടപടികളും പിഴയും നേരിടേണ്ടി വരും.