വിദേശികൾ നേരിടുന്ന അവകാശലംഘനവും തൊഴിൽ ചൂഷണവും ഇല്ലാതാക്കാൻ ഇ സംവിധാനവുമായി കുവൈത്ത് ഹ്യൂമൻ റൈറ്റ് സൊസൈറ്റി രംഗത്ത്. വിദേശ തൊഴിലാളികൾ ക്കായി ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്താനാണ് പദ്ധതിയിടുന്നത്.ഗൾഫ് രാജ്യങ്ങളിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്നത്.

ഹോട്ട്‌ലൈൻ,വാട്ട്‌സ്ആപ്പ്,വൈബർ തുടങ്ങിയ സംവിധാനങ്ങൾ വഴി പരാതി അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിൽ പെർമിറ്റിൽ പരാമർശിക്കാത്ത ജോലി ചെയ്യാൻ നിർബന്ധിക്കുക,കരാർ അനുസരിച്ചുള്ള ശമ്പളം നൽകാതിരിക്കുക,പാസ്‌പോർട്ട് പിടിച്ചുവയ്ക്കുക എന്നീ പരാതികൾ പ്രവാസികൾക്ക് ഇ സംവിധാനം വഴി അറിയിക്കാം.

പ്രവാസികൾ പലവിധത്തിലെ ദുരിതം നേരിടുന്നുണ്ട്. എങ്ങനെ പരാതി അറിയിക്കും എന്ന ആശങ്കയാണ് ഇവരെ ഏറ്റവും അലട്ടുന്നത്. എന്നാൽ ഇ സംവിധാനം ഇതിനൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തൊഴിൽ കരാർ തൊഴിലാളികൾക്ക് മനസിലാകുന്ന ഭാഷയിലല്ല എന്നതാണ് രാജ്യത്തെ വിദേശി തൊഴിൽ മേഖലയിലെ മിക്ക പ്രശ്‌നങ്ങൾക്കും കാരണമെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം കരാറുകൾ
തൊഴിലാളികൾക്ക് മനസ്സിലാകുന്ന ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുക, ആവശ്യമായ നിയമോപദേശം നൽകുക തുടങ്ങിയ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കും.

തൊഴിൽപരമോ മനുഷ്യാവകാശവുമായി ബന്ധപ്പെട്ടതോ ആയ പരാതികൾ അറിയിക്കാൻ പ്രത്യേക ഹോട്ട്‌ലൈൻ സേവനവും ഉണ്ടാകും. വാട്‌സ് അപ്, വൈബർ എന്നിവ വഴിയും നിയമോപദേശങ്ങളും നിർദേശങ്ങളും ലഭ്യമാക്കും. ഇ സർവീസ് വഴി ലഭിക്കുന്ന പരാതികളിൽ മനുഷ്യാവകാശ സമിതി േനരിട്ട് ഇടപെടുമെന്നും ഖാലിദ് അൽ അജ്മി കൂട്ടി ചേർത്തു.