- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തകർക്കാൻ പറ്റാത്ത വിശ്വാസമെന്ന ടാഗ് ലൈൻ പാമ്പൻ പാലത്തിന് നൽകിയ എഞ്ചിനിയർ; കൊങ്കണിലും ഡൽഹി മെട്രോയിലും കൊച്ചി മെട്രോയിലും പാലാരിവട്ടത്തും വരെ നീണ്ട വിശ്വസ്തത; വിശ്രമ ജീവിതം ആഗ്രഹിച്ച് റിട്ടയർ ചെയ്ത മെട്രോ മാൻ പിന്നീട് എടുത്തത് അതിലും വലിയ റിസ്‌ക്; പാലക്കാട് ഷാഫിക്ക് മുമ്പിൽ ശ്രീധരൻ കീഴടങ്ങുമ്പോൾ
പാലക്കാട്: ദ്വീർഘമായ കർമ്മപദത്തിൽ നിന്നും വിശ്രമ വഴിയിലേക്ക് പോകേണ്ട് പ്രായം. അവിടേയും റിസ്‌ക് എടുക്കുകയായിരുന്നു ശ്രീധരൻ. മലയാളികളെ ഞെട്ടിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങി. ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ചു. നേമം സീറ്റ് പോലും മെട്രോ മാന് കൊടുക്കാൻ ബിജെപി തയ്യാറായിരുന്നു. എന്നാൽ തന്റെ വീട്ടിന് അടുത്തേ മത്സരിക്കൂവെന്ന് ശ്രീധരൻ നിലപാട് എടുത്തു. അങ്ങനെ പാലക്കാട്ടെ സ്ഥാനാർത്ഥിയായി. വീറും വാശിയുമുള്ള മത്സരമാണ് ശ്രീധരൻ കാഴ്ച വച്ചത്. അങ്ങനെ ആദ്യമായി ഏറ്റെടുത്ത പ്രോജക്ടിൽ ശ്രീധരൻ തോൽക്കുകായണ്. അതും പോരാളിയുടെ പരിവേഷത്തോടെ
തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിയാണ് ശ്രീധരൻ. കൊച്ചി മെട്രോ എന്ന ആശയം 2008ൽ തുടങ്ങി 2012ൽ പൂർത്തിയായി. കൊച്ചി മെട്രോയൊഴികെ ബാക്കിയൊന്നും ഉദ്ദേശിച്ച രീതിയിൽ നടന്നില്ലെന്ന പരിഭവവും അദ്ദേഹം പങ്കുവെച്ചു. നടക്കാതെ പോയ പദ്ധതികളുടെ കൂട്ടത്തിൽ കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ലൈറ്റ് മെട്രോ, നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ ലൈൻ, ഹൈസ്പീഡ് റെയിൽവേ പദ്ധതി എല്ലാം ഞങ്ങൾ ഏറ്റെടുത്തതാണ്. ഒന്നും നടപ്പാക്കാനായില്ല. സ്ഥലമെടുപ്പിലെ കാലതാമസം മൂലം കൊച്ചി മെട്രോ പൂർത്തിയാകാൻ കൂടുതൽ സമയമെടുത്തു. അപ്പോഴും വെല്ലുവിളികൾ മറികടന്ന് ശ്രീധരൻ ജയിച്ചു. ഈ മികവ് രാഷ്ട്രീയത്തിലും തുടരുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. അത് വെറുതെയാവുകയും ചെയ്തു. അപ്പോഴും കോൺഗ്രസിലെ കരുത്തനായ ഷാഫി പറമ്പിലിനെ അവസാന റൗണ്ടു വരെ വിറപ്പിക്കാൻ ശ്രീധരന് കഴിഞ്ഞു.
പാലക്കാട് ശ്രീധരൻ ജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ എംഎൽഎ ഓഫീസു പോലും നേരത്തെ വാടകയ്ക്ക് എടുത്തു. ഈ കോൺഫിഡൻസാണ് ഷാഫിക്ക് മുമ്പിൽ തോൽക്കുന്നത്. അവസാന റൗണ്ടു വരെ പോരാട്ടം നീട്ടിയെടുക്കാനായെന്നതാണ് ഏക ആശ്വാസം. പിണറായി വിജയനുമായി ശ്രീധരന് നല്ല ബന്ധമുണ്ടായിരുന്നു. ബിജെപി ക്യാമ്പിലെത്തിയതോടെ ഇത്തരം സൗഹൃദങ്ങൾ പോലും ശ്രീധരനെ കൈവിടുന്ന അവസ്ഥയിലായി. കേരളത്തിന്റെ പുനർനിർമ്മതിയിൽ ഒപ്പം നിർത്താൻ സിപിഎം ആഗ്രഹിച്ച വ്യക്തിയാണ് ശ്രീധരൻ. അതുകൊണ്ട് തന്നെ ഇനിയും ഇനി ശ്രീധരനോട് സിപിഎമ്മും പിണറായി സർ്ക്കാരും എന്തു നിലപാട് എടുക്കുമെന്നത് നിർണ്ണായകമാണ്.
പാലക്കാട് ജില്ലയിലെ കറുകപുത്തൂരിൽ കീഴൂട്ടിൽ നീലകണ്ഠൻ മൂസതിന്റെയും കാർത്യായനിയുടെയും മകനായി മിഥുനത്തിലെ അവിട്ടം നാളിലാണ് എളാട്ടുവളപ്പിൽ ശ്രീധരന്റെ ജനനം. ഒമ്പതു മക്കളിൽ ഏറ്റവും ഇളയവനായ ശ്രീധരൻ പിന്നീട് ലോകം ശ്രദ്ധിച്ച പ്രതിഭാശാലിയായ സിവിൽ എൻജിനിയർമാരിൽ ഒന്നാമനായി മാറുകയായിരുന്നു. രാഷ്ട്രീയത്തിലും ഈ ലക്ഷ്യമാണ് ശ്രീധരൻ പ്രതീക്ഷിച്ചത്. പക്ഷേ ബിജെപി കോട്ടകൾ കടന്ന് ശ്രീധരൻ പാലക്കാട്ട് പിന്തുണ നേടി. അപ്പോഴും ഷാഫി പറമ്പിലിനെ പാലക്കാട്ടുകാർ മറക്കുന്നില്ല. കേരളത്തിൽ ഇടതു തരംഗം ആഞ്ഞെടിച്ചതിന്റെ പ്രതിഫലനം പാലക്കാട് കാണാത്തതിന് കാരണം ശ്രീധരന്റെ മത്സരമായിരുന്നു. ഇവിടെ സിപിഎമ്മിനെ അപ്രസക്തമാക്കുന്നതായിരുന്നു ഷാഫി പറമ്പിലും ശ്രീധരനും നടത്തിയ പോരാട്ടം.
എന്നും കൈയടി മാത്രം നേടിയ മലയാളിയാണ് ശ്രീധരൻ. രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ അത് നഷ്ടമാകുന്നു. 1954ൽ ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനിയറായി ജോലിയിൽ പ്രവേശിച്ച ശ്രീധരൻ വിശ്രമമില്ലാത്ത 63 വർഷത്തെ ഔദ്യോഗികജീവിതത്തിന് ശേഷമാണ് രാഷ്ട്രീയത്തിൽ കൈ നോക്കാൻ ഇറങ്ങിയത്. 89 വയസ്സ് ശ്രീധരന് പിന്നിട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി ശ്രീധരന് എല്ലാ അർത്ഥത്തിലും വിശ്രമകാലമാകും.
മറുനാടന് മലയാളി ബ്യൂറോ