- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാൻ തന്നെ നിയോഗിച്ചുവന്ന വാർത്തകൾ തള്ളി ഇ ശ്രീധരൻ; ഇക്കാര്യത്തിനായി തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ഒന്നുമറിയില്ലെന്നും മെട്രോമാൻ
കോഴിക്കോട്: ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാൻ തന്നെ നിയോഗിച്ചുവന്ന വാർത്തകൾ തള്ളി ഇ.ശ്രീധരൻ. ഇക്കാര്യത്തിനായി തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ഒന്നുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീധരനെ കൂടാതെ സി.വി.ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരുടെ പേരുകളാണ് പുറത്തുവരുന്നത്. നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് അന്വേഷണ കമ്മീഷൻ നിലവിൽ വന്നതെന്നായിരുന്നു വിവരം.
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ കൊടകര കുഴൽപ്പണ കേസും ബിജെപി സംസ്ഥാന ഘടകത്തിന് വലിയ നാണക്കേടാണ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തിൽ കേന്ദ്ര നേതൃത്വം ഇടപെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു
Next Story