- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സിൽവർ ലൈൻ പദ്ധതി ദുരന്തമാകും; പദ്ധതി ഒരു പരിസ്ഥിതി ദുരന്തമാകും; ഒരു കിലോമീറ്റർ മതിൽ കെട്ടാൻ എട്ട് കോടി വേണ്ടി വരും; മതിലിന് മുകളിൽ വയർ ഫെൻസിങ് നടത്തേണ്ട കാര്യം ഡിപിആറിൽ വ്യക്തമാക്കിയിട്ടില്ല; കെ റെയിലിനെതിരെ വീണ്ടും ഇ ശ്രീധരൻ
കൊച്ചി: സിൽവർ ലൈൻ പദ്ധതികെതിരെ വീണ്ടും വിമർശനവുമായി ബിജെപി നേതാവ് മെട്രോമാൻ ഇ ശ്രീധരൻ. കേരളത്തിന്റെ അഭിമാന പദ്ധതിയായി രണ്ടാം പിണറായി സർക്കാർ ഉയർത്തിക്കാട്ടുന്ന സിൽവർ ലൈൻ പദ്ധതി കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പരിസ്ഥിതി ദുരന്തമാകുമെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനായി എട്ട് അടി ഉയരത്തിൽ മതിൽ കെട്ടേണ്ടതായി വരും. എന്നാൽ പദ്ധതിയുടെ ഗ്രൗണ്ട് സർവ്വേ നടത്തിയിട്ടില്ലെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടി. ഒരു കിലോമീറ്റർ മതിൽ കെട്ടുന്നതിനായി എട്ട് കോടി രൂപ ആവശ്യമായി വരും.
മതിലിന് മുകളിൽ വയർ ഫെൻസിങ് നടത്തണം. എന്നാൽ ഇക്കാര്യങ്ങൾ പദ്ധതിയുടെ ഡിപിആറിൽ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, ഫ്ലൈ ഓവറുകൾ, സബ് വേകൾ തുടങ്ങിയവയുടെ ആവശ്യകതയൊന്നും തന്നെ ഡിപിആർ നൽകുന്നില്ല.'ഇ ശ്രീധരനെയാണ് ബിജെപിയുടെ കെ റെയിൽ സമര സമിതിയുടെ ചെയർമാനായി തെരഞ്ഞെടുത്തത്. സമര സമിതി കൺവീനറായി എഎൻ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, മുൻ എംഎൽഎ ഒ രാജഗോപാൽ, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ബിജെപി നേതാവ് പികെ കൃഷ്ണദാസ്, സികെ പത്മനാഭൻ എന്നിവരാണ് സമര സമിതിയുടെ രക്ഷാധികാരികൾ.കെ റെയിലിനെതിരെ സമരത്തിലേക്ക് കടക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
ആലപ്പുഴയിൽ ചേർന്ന കോർ കമ്മിറ്റിയിലാണ് സമര പരിപാടികൾ ആസൂത്രണം ചെയ്തത്. പദയാത്രകൾ അടക്കം സംഘടിപ്പിച്ചുകൊണ്ടാകും സമര പരിപാടികൾക്ക് തുടക്കം കുറിക്കുക. സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ കടന്നുപോകുന്ന സ്ഥലങ്ങൾ ബന്ധിപ്പിച്ച് നാല് ദിവസം നീണ്ടു നിൽക്കുന്ന പദയാത്ര സംഘടിപ്പിക്കുമെന്നും ബിജെപി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ