- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൽ കഴുകൽ കേരളത്തിൽ മാത്രമല്ല, ഇന്ത്യ മുഴുവൻ ഉണ്ട്, ഇടതുപക്ഷത്തിന് അത് അറിയില്ല; പാരമ്പര്യത്തോട് ഒരു താത്പര്യവുമില്ലെന്നാണ് എൽഡിഎഫ് വ്യക്തമക്കുന്നത്: ഇ ശ്രീധരൻ
പാലക്കാട്: മുതിർന്നവരുടെ പാദങ്ങൾ കഴുകുന്നത് പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഇടതു പാർട്ടികൾ അത് അറിയില്ലെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ. പാരമ്പര്യത്തോട് ഒരു താത്പര്യവുമില്ലെന്നാണ് കാൽകഴുകലിനെ എതിർക്കുന്നതിലൂടെ ഇടതുപാർട്ടികൾ വ്യക്തമാക്കുന്നതെന്നും ശ്രീധരൻ എഎൻഐയോടു പറഞ്ഞു.
''കാലു കഴുകുക എന്നത് പാരമ്പര്യമാണ്. മുതിർന്നവരോട് ബഹുമാനം പ്രകടിപ്പിക്കുന്ന മാർഗമാണിത്. എല്ലാവരും ഇതു ചെയ്യുന്നു, എന്റെ മക്കളും ചെയ്യാറുണ്ട്. കേരളത്തിൽ മാത്രമല്ല, ഇന്ത്യ മുഴുവൻ ഇതുണ്ട്''- ഇ ശ്രീധരൻ പറഞ്ഞു. കേരളത്തിൽ ബിജെപി കൂടുതൽ സീറ്റു നേടുമെന്ന് ശ്രീധരൻ പറഞ്ഞു. ഒരുപക്ഷേ അത് കേവല ഭൂരിപക്ഷംആവാം, അല്ലെങ്കിൽ കിങ് മേക്കർ പദവിയിൽ എത്തുന്നതിനു വേണ്ട സീറ്റുകൾ ആവാം.
എൽഡിഎഫിനെയും യുഡിഎഫിനെയും മടുത്ത ആളുകൾ ഇത്തവണ ബിജെപിക്കു വോട്ടു ചെയ്യും. അധികാരത്തിൽ എത്തിയാൽ കേരളത്തിലേക്കു കൂടുതൽ വ്യവസായങ്ങൾ എത്തിക്കുന്നതിനാവും ശ്രമിക്കുകയെന്നും ശ്രീധരൻ പറഞ്ഞു.