സ്ഥലം വാങ്ങുന്നതും വിൽക്കുന്നതും സബ് രജിസ്റ്റാർ ഓഫീസിൽ പോയി ക്യൂ നിൽക്കുന്ന കാലം അവസാനിക്കുന്നു; ഏത് രജിസ്റ്റർ ഓഫീസിൽ ചെന്നാലും ഇനി രജിസ്ട്രേഷൻ നടക്കും; ഓൺലൈനിൽ പണം അടച്ച ശേഷം പ്രിന്റ് ഔട്ട് അടച്ച് ഇ സ്റ്റാമ്പ് ഒട്ടിച്ചാൽ മുദ്രപത്രം വാങ്ങുന്ന ഏർപ്പാടും തീരും
തിരുവനന്തപുരം: അധികാര പരിധി നോക്കാതെ സംസ്ഥാനത്തെ ഏതു സബ് രജിസ്റ്റ്രാർ ഓഫിസിലും ആധാരം രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റിൽ പ്രഖ്യാപനം. ഇതിനായി എല്ലാ ആധാരങ്ങളും ഡിജിറ്റൈസ് ചെയ്യും. രജിസ്റ്റ്രാർക്ക് ഓൺലൈനായി ആധാരങ്ങളും മറ്റു രേഖകളും പരിശോധിച്ചു നടപടി പൂർത്തിയാക്കാനാകും. ഗഹാനുകൾക്ക് ഇ-ഫയലിങ്ങും ചിട്ടി റജിസ്ട്രേഷന് ഓൺലൈൻ സംവിധാനവും നടപ്പാക്കും. മുദ്രപ്പത്രത്തിനു പകരമായി ഇ-സ്റ്റാംപിങ് നടപ്പാക്കും. ട്രഷറിയിൽ പണമടച്ചാൽ സബ് രജിസ്റ്റ്രാർ ഓഫിസിൽ നിന്ന് ഇ-സ്റ്റാംപ് പതിച്ച മുദ്രപ്പത്രം പ്രിന്റു ചെയ്തെടുത്താൽ മതി. ഇതിനായി നിയമം ഭേദഗതി ചെയ്യും. റജിസ്ട്രേഷൻ വകുപ്പിനു കീഴിലെ 100 വർഷത്തിലേറെ പഴക്കമുള്ള 53 കെട്ടിടങ്ങൾ പുനരുദ്ധരിക്കും. ആധുനികീകരണത്തിനായി ആകെ 10 കോടി രൂപയും അനുവദിച്ചു. 60 വില്ലേജ് ഓഫിസുകളെ സ്മാർട് ഓഫിസുകളാക്കി മാറ്റാൻ 15 കോടിയും ബജറ്റിലുണ്ട്. റജിസ്ട്രേഷൻ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ് വകുപ്പുകളിലെ രേഖകൾ ഡിജിറ്റൈസ് ചെയ്ത് ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ ആൻഡ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: അധികാര പരിധി നോക്കാതെ സംസ്ഥാനത്തെ ഏതു സബ് രജിസ്റ്റ്രാർ ഓഫിസിലും ആധാരം രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റിൽ പ്രഖ്യാപനം. ഇതിനായി എല്ലാ ആധാരങ്ങളും ഡിജിറ്റൈസ് ചെയ്യും.
രജിസ്റ്റ്രാർക്ക് ഓൺലൈനായി ആധാരങ്ങളും മറ്റു രേഖകളും പരിശോധിച്ചു നടപടി പൂർത്തിയാക്കാനാകും. ഗഹാനുകൾക്ക് ഇ-ഫയലിങ്ങും ചിട്ടി റജിസ്ട്രേഷന് ഓൺലൈൻ സംവിധാനവും നടപ്പാക്കും. മുദ്രപ്പത്രത്തിനു പകരമായി ഇ-സ്റ്റാംപിങ് നടപ്പാക്കും. ട്രഷറിയിൽ പണമടച്ചാൽ സബ് രജിസ്റ്റ്രാർ ഓഫിസിൽ നിന്ന് ഇ-സ്റ്റാംപ് പതിച്ച മുദ്രപ്പത്രം പ്രിന്റു ചെയ്തെടുത്താൽ മതി. ഇതിനായി നിയമം ഭേദഗതി ചെയ്യും.
റജിസ്ട്രേഷൻ വകുപ്പിനു കീഴിലെ 100 വർഷത്തിലേറെ പഴക്കമുള്ള 53 കെട്ടിടങ്ങൾ പുനരുദ്ധരിക്കും. ആധുനികീകരണത്തിനായി ആകെ 10 കോടി രൂപയും അനുവദിച്ചു. 60 വില്ലേജ് ഓഫിസുകളെ സ്മാർട് ഓഫിസുകളാക്കി മാറ്റാൻ 15 കോടിയും ബജറ്റിലുണ്ട്. റജിസ്ട്രേഷൻ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ് വകുപ്പുകളിലെ രേഖകൾ ഡിജിറ്റൈസ് ചെയ്ത് ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ ആൻഡ് സർവീസ് ഡെലിവറി സംവിധാനം നടപ്പാക്കും. ഇതിനായി 25 കോടി.
ഈ വകുപ്പുകളെ കംപ്യൂട്ടർവൽക്കരിക്കാൻ 16 കോടിയും വകയിരുത്തിയിട്ടുണ്ട്. വില്ലേജ് ഓഫിസ് ജീവനക്കാർക്കായി സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിക്കാൻ എട്ടു കോടിയും അനുവദിച്ചു