- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ നിന്ന് യുഎഇയിലേക്ക് റോഡ് മാർഗം പോകണമെങ്കിൽ പ്രവാസികൾക്ക് ഇ-വിസ നിർബന്ധം; നിയമം 29 മുതൽ പ്രാബല്യത്തിൽ
മസ്‌കത്ത്: ഒമാനിൽ നിന്ന് യുഎഇയിലേക്ക് പ്രവാസികൾക്ക് റോഡ് മാർഗം പോകണമെങ്കിൽ ഇ- വിസ നിർബന്ധമാക്കി. ഈ മാസം 29 മുതൽ നിയമം പ്രാബല്യത്തിൽ വരും. പുതിയ നിയമം സ്ഥിരമായി റോഡ് മാർഗം യാത്ര ചെയ്യുന്നവർക്ക് പ്രയാസമുണ്ടാക്കുമെന്നാണ് പുറത്തുവരുന്ന അഭിപ്രായങ്ങൾ. ഇ- വിസ ഇല്ലാതെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ എത്തുന്നവരെ തിരിച്ചയക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നേരത്തെ വിമാനത്താവളങ്ങൾ വഴിയുള്ള യാത്രയ്ക്ക് മാത്രമായിരുന്നു ഇ-വിസ നിർബന്ധമാക്കിയിരുന്നത്. വിമാനത്താവളങ്ങളിലും റോഡ് മാർഗങ്ങളിലും ഇ-വിസ നിർബന്ധമാക്കിക്കൊണ്ടുള്ള നിർദ്ദേശം എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. എന്നാൽ, യു.എ.ഇയുമായി കരാറുള്ള 46 രാജ്യങ്ങൾക്ക് ഈ നിയമം ബാധകമല്ല. ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരും ഇതിൽ ഉൾപ്പെടും. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ-വിസ സൗകര്യമോ ഓൺ അറൈവൽ വിസ സൗകര്യമോ ഉപയോഗപ്പെടുത്താം. എന്നാൽ, ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് ഈ സൗകര്യം ലഭ്യമല്ല. വിമാനത്താവളങ്ങളിലും അതിർത്തികളിലും വിസ അടിക്കാനുള
മസ്‌കത്ത്: ഒമാനിൽ നിന്ന് യുഎഇയിലേക്ക് പ്രവാസികൾക്ക് റോഡ് മാർഗം പോകണമെങ്കിൽ ഇ- വിസ നിർബന്ധമാക്കി. ഈ മാസം 29 മുതൽ നിയമം പ്രാബല്യത്തിൽ വരും. പുതിയ നിയമം സ്ഥിരമായി റോഡ് മാർഗം യാത്ര ചെയ്യുന്നവർക്ക് പ്രയാസമുണ്ടാക്കുമെന്നാണ് പുറത്തുവരുന്ന അഭിപ്രായങ്ങൾ. ഇ- വിസ ഇല്ലാതെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ എത്തുന്നവരെ തിരിച്ചയക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
നേരത്തെ വിമാനത്താവളങ്ങൾ വഴിയുള്ള യാത്രയ്ക്ക് മാത്രമായിരുന്നു ഇ-വിസ നിർബന്ധമാക്കിയിരുന്നത്. വിമാനത്താവളങ്ങളിലും റോഡ് മാർഗങ്ങളിലും ഇ-വിസ നിർബന്ധമാക്കിക്കൊണ്ടുള്ള നിർദ്ദേശം എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. എന്നാൽ, യു.എ.ഇയുമായി കരാറുള്ള 46 രാജ്യങ്ങൾക്ക് ഈ നിയമം ബാധകമല്ല. ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരും ഇതിൽ ഉൾപ്പെടും. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ-വിസ സൗകര്യമോ ഓൺ അറൈവൽ വിസ സൗകര്യമോ ഉപയോഗപ്പെടുത്താം.
എന്നാൽ, ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് ഈ സൗകര്യം ലഭ്യമല്ല. വിമാനത്താവളങ്ങളിലും അതിർത്തികളിലും വിസ അടിക്കാനുള്ള തിരക്കും ക്യൂവും ഒഴിവാക്കുകയാണ് ഇ-വിസയിലൂടെ ലക്ഷ്യമിടുന്നത്. ഒമാനിൽനിന്ന് യു.എ.ഇയിലേക്ക് പോവുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.
29 മുതൽ നിയമം പ്രാബല്യത്തിൽ വരുന്നതോടെ എല്ലാ വിമാനക്കമ്പനികൾക്കും ബാധകമാവും. കഴിഞ്ഞ വർഷംതന്നെ നിയമം നടപ്പാക്കാൻ അധികൃതർ ശ്രമിച്ചിരുന്നെങ്കിലും ചില സാങ്കേതിക തകരാറുകൾ മൂലം നടപ്പിലാക്കാൻ കഴിയാതെ വരികയായിരുന്നു.