- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
31 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും ഇനി ഇന്ത്യയിലെ ഏഴ് എയർപോർട്ടുകളിൽ ഇ-വിസ; ഉത്തരവ് കൂടുതൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട്
വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ട് 31 രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾക്ക് കൂടി ഇ-ടൂറിസ്റ്റ് വിസ കേന്ദസർക്കാർ പ്രഖ്യാപിച്ചു. ഇതിന് പുറമെ, ഇവിടങ്ങളിൽനിന്നുള്ള സഞ്ചാരികൾക്ക് ഇ-വിസ സൗകര്യം ലഭ്യമാക്കുന്നതിന് ഏഴ് പുതിയ വിമാനത്താവളങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടൻ, നെതർലൻഡ്, പോർച്ചുഗൽ, മലേഷ്യ, അർജന്റീന തുടങ്ങിയ
വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ട് 31 രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾക്ക് കൂടി ഇ-ടൂറിസ്റ്റ് വിസ കേന്ദസർക്കാർ പ്രഖ്യാപിച്ചു. ഇതിന് പുറമെ, ഇവിടങ്ങളിൽനിന്നുള്ള സഞ്ചാരികൾക്ക് ഇ-വിസ സൗകര്യം ലഭ്യമാക്കുന്നതിന് ഏഴ് പുതിയ വിമാനത്താവളങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രിട്ടൻ, നെതർലൻഡ്, പോർച്ചുഗൽ, മലേഷ്യ, അർജന്റീന തുടങ്ങിയ പ്രധാന രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾക്ക് പുതിയ പ്രഖ്യാപനമനുസരിച്ചുള്ള സൗകര്യം ലഭിക്കും. വിസ ലഭിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും കാലതാമസവും മൂലം ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ വരവിന് കുറവ് സംഭവിക്കാതിരിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
ജയ്‌പ്പുർ, അമൃത്‌സർ, ഗയ, ലഖ്‌നൗ, ട്രിച്ചി, വാരണാസി, അഹമ്മദാബാദ് എന്നീ എയർപോർട്ടുകളാണ് ഇ-വിസ സൗകര്യം പുതിയതായി ഏർപ്പെടുത്തിയ വിമാനത്താവളങ്ങൾ. നിലവിൽ ഇ-വിസ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ഒമ്പത് വിമാനത്താവളങ്ങളിലും ഈ സൗകര്യം ലഭിക്കും. കൊച്ചി, ഗോവ, ബംഗളൂരു, ചെന്നൈ, ഡൽഹി തുടങ്ങി ഒമ്പത് പ്രമുഖ വിമാനത്താവളങ്ങളാണ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്.
നിലവിൽ 45 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്കാണ് ഇ-വിസ സംവിധാനം പ്രഖ്യാപിച്ചിരുന്നത്. ഏറ്റവും പുതിയ പ്രഖ്യാപനത്തോടെ അത് 76 രാജ്യങ്ങൾക്ക് ബാധകമാകും. ഇന്ത്യയിലെ 16 വിമാനത്താവളങ്ങളിലും ഇ-വിസ സംവിധാനം നിലവിൽവരും.
പുതിയതായി ഇ-വിസ സംവിധാനം ഏർപ്പെടുത്തിയ രാജ്യങ്ങൾ ഇവയാണ്: അർജന്റീന, അർമീനിയ, അരൂബ,ബെൽജിയം, കൊളംബിയ, ക്യൂബ, ഗ്വാട്ടിമാല, ഹംഗറി, അയർലൻഡ്, ജമൈക്ക, മലേഷ്യ, മാൾട്ട, മംഗോളിയ, മൊസാംബിക്ക്, നെതർലൻഡ്‌സ്, പാനമ, പെറു, പോളണ്ട്, പോർച്ചുഗൽ, സ്ലോവേനിയ, സ്‌പെയിൻ, സെന്റ് ലൂസിയ, സെന്റ് വിൻസന്റ് ആൻഡ് ഗ്രനേഡിയൻസ്, സുരിനാം, സ്വീഡൻ, ടാൻസാനിയ, ഈസ്റ്റ് ടിമോർ, ടർക്‌സ് ആൻഡ് കെയ്‌കോസ് ഐലൻഡ്‌സ്,ബ്രിട്ടൻ, ഉറുഗ്വായ്, വെനസ്വേല. 2015-16 ഓടെ 150 രാജ്യങ്ങളിലേക്ക് ഇ-വിസ ഏർപ്പെടുത്താനാണ് തീരുമാനമെന്ന് ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു.