ത്തർ പൗരന്മാർക്ക് ഇന്ത്യയിലേക്ക് ഓൺ അറൈവൽ വിസ, ഇടൂറിസ്റ്റ് വിസ എന്നിവ സമീപ ഭാവിയിൽ തന്നെ ലഭിച്ചു തുടങ്ങുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ സഞ്ജീവ് അറോറ അറിയിച്ചു. നിലവിൽ 113 രാഷ്ട്രങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഇന്ത്യയിലെ 16 വിമാനത്താവള ങ്ങളിൽ നിന്നായി ഇടൂറിസ്റ്റ് വിസ ലഭ്യമാണ്.

ഖത്തർ പൗരന്മാർക്കായി ഇതിനകം തന്നെ നിരവധി മൾട്ടിപ്പിൾ എൻട്രി വിസകൾ വിതരണം ചെയ്തിട്ടുണ്ടെന്നും മിഡിൽ ഈസ്റ്റിൽനിന്നായി നാല് ലക്ഷത്തോളം സന്ദർശകരാണ് അടുത്തകാലത്തായി ഇന്ത്യയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയ ഇന്ത്യയിൽ ഇതിനകം എട്ട് ദശലക്ഷം വിദേശികളാണ് സന്ദർശനം പൂർത്തിയാക്കിയത്. കൂടാതെ പല വിദേശികളും നേരിട്ടുള്ള നിക്ഷേപങ്ങൾക്ക് മുൻകൈയെടുക്കുന്നതായും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. ആതിഥേയരംഗത്തും അടിസ്ഥാന വികസനരംഗത്തും മറ്റു മേഖലകളിലുമാണ് ഇവർ നിക്ഷേപങ്ങൾ നടത്തുക. ദോഹയിൽ ഇന്ത്യയുടെ വിനോദസഞ്ചാര പ്രചാരണ പരിപാടി സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.