- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന വിദേശികൾക്ക് ഇനി യു.എ.ഇ സന്ദർശിക്കണമെങ്കിൽ ഇവിസ നിർബന്ധമാക്കുന്നു; ഏപ്രിൽ 29 മുതൽ നിയമം പ്രാബല്യത്തിൽ
മസ്‌കത്ത്: ജി.സി.സി രാജ്യങ്ങളിൽ താമസിക്കുന്ന വിദേശികൾക്ക് യു.എ.ഇയിലേക്ക് കടക്കുന്നതിന് ഇലക്ട്രോണിക് വിസ നിർബന്ധമാക്കുന്നു. അടുത്ത മാസം 29 മുതൽ ഇവിസ കൈവശമുള്ളവരെ മാത്രമേ വിമാനത്തിൽ സഞ്ചരിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് ഒമാൻ എയർ അധികൃതർ അറിയിച്ചു. സൗദിഅറേബ്യ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലെ താമസക്കാർക്കാണ് യുഎഇ സന്ദർശിക്കുന്നതിന് ഇവിസ നിർബന്ധമാക്കിയത്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരും ഏപ്രിൽ 29ന് ശേഷം യാത്ര ചെയ്യുന്നവരും പുറപ്പെടുന്നതിന് മുൻപ് ഓൺലൈനിലൂടെ വീസ എടുത്തിരിക്കണം. ഏപ്രിൽ 29 മുതൽ യു.എ.ഇയിലേക്ക് വിമാനത്തിൽപോവുന്ന എല്ലാ യാത്രക്കാർക്കും ഇവിസ നിർബന്ധമാണെന്ന് ഒമാൻ എയർ മസ്‌കത്ത് വിമാനത്താവളത്തിലെ ഓപറേഷൻ വിഭാഗവും അറിയിച്ചു. ഫൈ്‌ള ദുബൈ അധികൃതർ നേരത്തേ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധമായ വിവരം തങ്ങൾക്ക് ലഭിച്ചിട്ടില്‌ളെന്നാണ് എയർ അറേബ്യ അധികൃതർ പറയുന്നത്. എമിറേറ്റ് എയർലൈൻസിലെ ചില ഉദ്യോഗസ്ഥരും ഓൺലൈൻ വിസ നിർബന്ധമാണെന്ന് അറിയിച്ചിരുന്നു. ജി.സി.സി രാജ്യങ്ങളിൽ ജോ
മസ്‌കത്ത്: ജി.സി.സി രാജ്യങ്ങളിൽ താമസിക്കുന്ന വിദേശികൾക്ക് യു.എ.ഇയിലേക്ക് കടക്കുന്നതിന് ഇലക്ട്രോണിക് വിസ നിർബന്ധമാക്കുന്നു. അടുത്ത മാസം 29 മുതൽ ഇവിസ കൈവശമുള്ളവരെ മാത്രമേ വിമാനത്തിൽ സഞ്ചരിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് ഒമാൻ എയർ അധികൃതർ അറിയിച്ചു.
സൗദിഅറേബ്യ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലെ താമസക്കാർക്കാണ് യുഎഇ സന്ദർശിക്കുന്നതിന് ഇവിസ നിർബന്ധമാക്കിയത്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരും ഏപ്രിൽ 29ന് ശേഷം യാത്ര ചെയ്യുന്നവരും പുറപ്പെടുന്നതിന് മുൻപ് ഓൺലൈനിലൂടെ വീസ എടുത്തിരിക്കണം.
ഏപ്രിൽ 29 മുതൽ യു.എ.ഇയിലേക്ക് വിമാനത്തിൽപോവുന്ന എല്ലാ യാത്രക്കാർക്കും ഇവിസ നിർബന്ധമാണെന്ന് ഒമാൻ എയർ മസ്‌കത്ത് വിമാനത്താവളത്തിലെ ഓപറേഷൻ വിഭാഗവും അറിയിച്ചു. ഫൈ്‌ള ദുബൈ അധികൃതർ നേരത്തേ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധമായ വിവരം തങ്ങൾക്ക് ലഭിച്ചിട്ടില്‌ളെന്നാണ് എയർ അറേബ്യ അധികൃതർ പറയുന്നത്. എമിറേറ്റ് എയർലൈൻസിലെ ചില ഉദ്യോഗസ്ഥരും ഓൺലൈൻ വിസ നിർബന്ധമാണെന്ന് അറിയിച്ചിരുന്നു.
ജി.സി.സി രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഉയർന്ന തസ്തികയിലുള്ളവർക്ക് അനുവദിച്ച ഓൺ അറൈവൽ വിസയാണ് ഇതോടെ ഇല്ലാതാകുന്നത്. പുതിയ നിയമമനുസരിച്ച് ഈ ആനുകൂല്യമുള്ള ഒരു ദശലക്ഷത്തിലധികം വിദേശികൾ ഇനി ഓൺ ലൈൻ വഴി വിസക്ക് അപേക്ഷ നൽകേണ്ടിവരും. എന്നാൽ, ഓൺ അറൈവൽ വിസാ ആനുകൂല്യമുള്ള 46 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇത് ബാധകമല്ല. റോഡ് മാർഗം യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നവർക്കും ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
റോഡ് വഴി പോയ ചിലരെ കടത്തിവിടുകയും ചിലരെ തടഞ്ഞുവെക്കുകയും ചെയ്യുന്നുണ്ട്. വിമാന കമ്പനികൾക്ക് യു.എ.ഇ അധികൃതർ നൽകിയ പുതിയ അറിയിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, നിലവിലുള്ള നിയമമനുസരിച്ച് ജി.സി.സി രാജ്യങ്ങളിലെ താമസക്കാർക്ക് 30 ദിവസം യു.എ.ഇയിൽ തങ്ങാനുള്ള എൻട്രി പെർമിറ്റാണ് നൽകുന്നത്. എൻട്രി പെർമിറ്റ് നൽകി 30 ദിവസത്തിനുള്ളിൽ യാത്ര ചെയ്തിരിക്കണം. ഇത് 60 ദിവസം വരെ നീട്ടാൻ കഴിയും. എന്നാൽ, ജി.സി.സി രാജ്യങ്ങളിലെ വിസാ കാലാവധി കഴിയുകയോ റദ്ദാക്കുകയോ ചെയ്തവർക്ക് യു.എ.ഇയിലേക്ക് പ്രവേശം ലഭിക്കില്ല.
വിസ ലഭിച്ചതിനുശേഷം ജോലിമാറി വിസ ആനുകൂല്യമില്ലാത്ത ജോലി സ്വീകരിച്ചാലും വിസ ലഭിക്കില്ല. യു.എ.ഇയിലേക്ക് കടക്കുമ്പോൾ പാസ്‌പോർട്ടിന് ആറുമാസവും വിസക്ക് മൂന്നുമാസവും കാലാവധി വേണം. ഏതായാലും റോഡ് മാർഗം യു.എ.ഇയിലേക്ക് പോകുന്നവർക്ക് ഓൺലൈൻ വിസ വേണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
വിമാനത്താവളങ്ങളിലെ നടപടി ക്രമങ്ങൾ സാധാരണഗതിയിലാവുന്നതുവരെ റോഡ് മാർഗം നിയമം നടപ്പാവാൻ സാധ്യതയില്ല. എന്നാൽ, ക്രമേണ നിയമം കരമാർഗം യാത്രചെയ്യുന്നവർക്കും നടപ്പാക്കാനാണ് സാധ്യത. ഒമാനിൽനിന്ന് വാണിജ്യ ആവശ്യങ്ങൾക്കും മറ്റും നിരവധി വിദേശികളാണ് ദിവസവും റോഡ് മാർഗം യു.എ.ഇയിലേക്ക് സഞ്ചരിക്കുന്നത്. മേഖലയിലെ പ്രധാന മാർക്കറ്റ് ദുബൈ ആയതിനാൽ ദുബൈയിൽനിന്ന് ഉൽപന്നങ്ങൾ എത്തിക്കുന്നവരും നിരവധിയാണ്.
നിലവിലെ ഓൺഅറൈവൽ വിസ ഇത്തരക്കാർക്ക് ഏറെ സൗകര്യവും എളുപ്പവുമാണ്. എന്നാൽ, റോഡ് യാത്രക്കാർക്കും ഇവിസ നിർബന്ധമാക്കുകയാണെങ്കിൽ ഇത്തരക്കാർക്ക് ഇത് പ്രയാസം സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു. നിയമം നടപ്പാവുമ്പോൾ മാത്രമേ ഇതുസംബന്ധമായി കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.