വിസ സംവിധാനം ബഹ്‌റിൻ വിപുലമാക്കാനൊരുങ്ങുന്നു. ഇ വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് പാർലമെന്റ് യോഗത്തിൽ തീരുമാനമായത്.

ആഭ്യന്തരമന്ത്രി സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച നിയമത്തിന് അംഗീകാരം നൽകിയത്. ഈ ബിൽ അനുസരിച്ച് 114 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ-വിസ ലഭ്യമാകും.

ഇതിൽ തന്നെ 67 രാജ്യങ്ങളിലെ പൗരന്മാർക്ക് ബഹ്റിനിൽ എത്തുന്ന സമയത്ത് ഓൺ അറൈവൽ വിസയ്ക്കും സാധുതയുമുണ്ട്.