- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ വോട്ടർ തിരിച്ചറിയൽ കാർഡ് ഇന്നുമുതൽ ഡൗൺലോട് ചെയ്യാം; രാവിലെ 11.30 മുതൽ ഇ വോട്ടർകാർഡ് ലഭ്യമാകും; ഡൗൺലോട് ചെയ്യേണ്ടത് വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്ത ശേഷം
തിരുവനന്തപുരം: നിയമസഭാ, ലോക്സഭാ വോട്ടർപട്ടികയിൽ പേരുള്ളവർക്ക് ഇനി ഇ വോട്ടർ തിരിച്ചറിയൽ കാർഡ് തിരഞ്ഞെടുപ്പു കമ്മിഷന്റെ പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഏറ്റവുമൊടുവിൽ വോട്ടർപട്ടികയിൽ പേരു ചേർത്തവർക്ക് ഇന്നു രാവിലെ 11.30നു ശേഷവും മറ്റുള്ളവർക്ക് അടുത്ത മാസം ഒന്നു മുതലും കാർഡ് ലഭിക്കും.
കാർഡ് ലഭ്യമാകുന്നതോടെ വോട്ട് ചെയ്യാനും ഇ കാർഡ് ഹാജരാക്കിയാൽ മതിയാകും. പതിവു വിവരങ്ങൾക്കു പുറമേ ക്യുആർ കോഡ് കൂടി ഡൗൺലോഡ് ചെയ്യുന്ന കാർഡിലുണ്ട്. ഡൗൺലോഡ് സൗകര്യം വന്നെങ്കിലും പുതുതായി പേരു ചേർക്കുന്നവർക്കു പഴയ രീതിയിൽ നേരിട്ടു കാർഡ് കൈമാറുന്ന രീതി തുടരും.
എങ്ങിനെ ഡൗൺലോട് ചെയ്യാം
https://voterportal.eci.gov.in/ എന്ന പോർട്ടലിൽ നിന്നാണ് കാർഡ് ഡൗൺലോട് ചെയ്യേണ്ടത്. കമ്മിഷന്റെ 'വോട്ടർ ഹെൽപ്ലൈൻ' മൊബൈൽ ആപ് വഴിയും ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്ത ശേഷമേ കാർഡ് ഡൗൺലോഡ് ചെയ്യാനാകൂ. വോട്ടർ പട്ടികയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ ഓൺലൈനായി 'കെവൈസി' (Know your customer) വിവരങ്ങൾ നൽകണം. ഇതിന്റെ പ്രിന്റ് എടുത്ത് ആധാർ കാർഡ് പോലെ തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം. ഡിജിലോക്കറിൽ സൂക്ഷിക്കുകയും ചെയ്യാം.