- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെപ്റ്റിക് ടാങ്കുകളിൽ നിന്നോ കെട്ടിടങ്ങളിൽ നിന്നോ മലിനജലം ഒഴുക്കുന്നവർക്ക് 10,000 ദിർഹം പിഴ; ദുബായിൽ പൊതുജനാരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തികൊണ്ടുള്ള പുതിയ നിയമത്തിന് അംഗീകാരം
ദുബായ്: മലിനജലം സംസ്‌കരിക്കുന്നതിന് തെറ്റായ രീതകൾ ഉപയോഗിക്കുന്നവർക്ക് ദുബായിൽ 100000 ദിർഹം വരെ പിഴയടയ്‌ക്കേണ്ടിവരുമെന്ന് റിപ്പോർട്ട്. പൊതുജനാരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ഭേദഗതിക്ക് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് അംഗീകാരം നൽകിയതോടെയാണ് മല
ദുബായ്: മലിനജലം സംസ്‌കരിക്കുന്നതിന് തെറ്റായ രീതകൾ ഉപയോഗിക്കുന്നവർക്ക് ദുബായിൽ 100000 ദിർഹം വരെ പിഴയടയ്‌ക്കേണ്ടിവരുമെന്ന് റിപ്പോർട്ട്. പൊതുജനാരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ഭേദഗതിക്ക് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് അംഗീകാരം നൽകിയതോടെയാണ് മലിനജലം കൃത്യമായി സംസ്‌കരിക്കാത്തവർക്ക് പിഴ ഈടാക്കുന്നത്.
മലിനജലം നിശ്ചിതയിടങ്ങളിൽ നിക്ഷേപിക്കാതെ പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുന്നവർക്ക് 10,000 ദിർഹം പിഴ ചുമത്തും. സെപ്റ്റിക് ടാങ്കുകളിൽനിന്നോ കെട്ടിടങ്ങളിൽ നിന്നോ മലിനജലം ഒഴുക്കുന്നവർക്കും സമാനമായ പിഴയാണ്. കോൺക്രീറ്റ് മിക്‌സിങ് ട്രക്കുകളിൽനിന്ന് മിശ്രിതം പൊതുയിടങ്ങളിൽ വീഴ്‌ത്തുന്നവർക്ക് 50,000 ദിർഹമാണ് പിഴ. ഉപയോഗിച്ച എണ്ണയുടെ അവശിഷ്ടങ്ങൾ ശരിയാംവണ്ണം സംസ്‌കരിക്കാതിരിക്കുകയും റോഡുകളിൽ വീഴ്‌ത്തുകയും ചെയ്യുന്നവരിൽനിന്ന് 3,000 ദിർഹം ഈടാക്കും. 2003ലെ പൊതുജനാരോഗ്യ സുരക്ഷാചട്ടത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് കൗൺസിൽ നടപടി കർശനമാക്കിയിരിക്കുന്നത്.
ആഗോള നഗരമെന്ന നിലയിൽ വൃത്തിയും വെടിപ്പും വർധിപ്പിച്ച് ദുബൈയുടെ പ്രതിച്ഛായ കൂട്ടുകയാണ് നിയമത്തിന്റെ ലക്ഷ്യം.