- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
200 വർഷംകൊണ്ട് ഭൂമിയുടെ കാന്തിക വലയത്തിൽ 15 ശതമാനം കുറവുണ്ടായതോടെ ലോകം നേരിടാൻപോകുന്നത് മഹാദുരന്തങ്ങളെ
സൂര്യനിൽനിന്നും ബഹിരാകാശത്തുനിന്നും വരുന്ന പല വിധത്തിലുള്ള രശ്മികളെയും മറ്റ് ഇടപെടലുകളെയും ചെറുക്കുന്നതിനായി ഭൂമിക്കുമേൽ പലതരത്തിലുള്ള ആവരണങ്ങളുണ്ട്. ഭൂമിയുടെ കാന്തിക വലയം അത്തരത്തിലൊന്നാണ്. വിനാശകാരികളായ സൗരക്കാറ്റുകളിൽനിന്ന് ഭൂമിയെ രക്ഷിക്കുന്ന കാന്തിക വലയത്തിന് 200 വർഷം കൊണ്ട് 15 ശതമാനത്തോളം കുറവുവന്നതായി ശാസ്ത്രലോകം പറയുന്നു. ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതിന് ഈ കാന്തിക വലയം അത്യന്താപേക്ഷിതമാണ്. ബഹിരാകാശത്തേക്ക് ആയിരക്കണക്കിന് കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന കാന്തിക വലയത്തിലുണ്ടായ വ്യതിയാനം ഭൂമിയുടെ ദക്ഷിണ-ഉത്തര ധ്രുവങ്ങളുടെ സ്ഥാനത്തിലും കാര്യമായ മാറ്റമുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കൊളറാഡോ സർവകലാശാലയിലെ ലബോറട്ടറി ഫോർ അറ്റ്മോസ്ഫിയറിക് ആൻഡ് സ്പേസ് ഫിസിക്സ് ഡയറക്ടർ ഡാനിയേൽ ബേക്കർ നടത്തിയ പഠനത്തിലാണ് ഭൂമി നേരിടുന്ന വലിയ വെല്ലുവിളിയെക്കുറിച്ച് പരാമർശിക്കുന്നത്.
സൂര്യനിൽനിന്നും ബഹിരാകാശത്തുനിന്നും വരുന്ന പല വിധത്തിലുള്ള രശ്മികളെയും മറ്റ് ഇടപെടലുകളെയും ചെറുക്കുന്നതിനായി ഭൂമിക്കുമേൽ പലതരത്തിലുള്ള ആവരണങ്ങളുണ്ട്. ഭൂമിയുടെ കാന്തിക വലയം അത്തരത്തിലൊന്നാണ്. വിനാശകാരികളായ സൗരക്കാറ്റുകളിൽനിന്ന് ഭൂമിയെ രക്ഷിക്കുന്ന കാന്തിക വലയത്തിന് 200 വർഷം കൊണ്ട് 15 ശതമാനത്തോളം കുറവുവന്നതായി ശാസ്ത്രലോകം പറയുന്നു. ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതിന് ഈ കാന്തിക വലയം അത്യന്താപേക്ഷിതമാണ്.
ബഹിരാകാശത്തേക്ക് ആയിരക്കണക്കിന് കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന കാന്തിക വലയത്തിലുണ്ടായ വ്യതിയാനം ഭൂമിയുടെ ദക്ഷിണ-ഉത്തര ധ്രുവങ്ങളുടെ സ്ഥാനത്തിലും കാര്യമായ മാറ്റമുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കൊളറാഡോ സർവകലാശാലയിലെ ലബോറട്ടറി ഫോർ അറ്റ്മോസ്ഫിയറിക് ആൻഡ് സ്പേസ് ഫിസിക്സ് ഡയറക്ടർ ഡാനിയേൽ ബേക്കർ നടത്തിയ പഠനത്തിലാണ് ഭൂമി നേരിടുന്ന വലിയ വെല്ലുവിളിയെക്കുറിച്ച് പരാമർശിക്കുന്നത്.