- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിമ: ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിൽ വൻ ഭൂചലനം. അകാരി നഗരത്തിനു 42 കിലോമീറ്റർ തെക്കായാണ് പ്രഭവ കേന്ദ്രം. തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. യുഎസ് ജിയോളജിക്കൽ സർവേയുടെ റിക്ടർ സ്‌കെയിലിൽ 7.3 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം അടിസ്ഥാനപ്പെടുത്തിയാണ് വൻ സുനാമി സാധ്യതാ മുന്നറിയിപ്പ് ഉള്ളതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗികമായി സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയിട്ടില്ല. അതേസമയം, രാജ്യത്തിന്റെ ചില തീരപ്രദേശങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ദി പസഫിക് സുനാമി വാണിങ് സെന്റർ അറിയിച്ചു.
ലിമ: ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിൽ വൻ ഭൂചലനം. അകാരി നഗരത്തിനു 42 കിലോമീറ്റർ തെക്കായാണ് പ്രഭവ കേന്ദ്രം. തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. യുഎസ് ജിയോളജിക്കൽ സർവേയുടെ റിക്ടർ സ്‌കെയിലിൽ 7.3 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം അടിസ്ഥാനപ്പെടുത്തിയാണ് വൻ സുനാമി സാധ്യതാ മുന്നറിയിപ്പ് ഉള്ളതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഔദ്യോഗികമായി സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയിട്ടില്ല. അതേസമയം, രാജ്യത്തിന്റെ ചില തീരപ്രദേശങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ദി പസഫിക് സുനാമി വാണിങ് സെന്റർ അറിയിച്ചു.
Next Story