- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ക്രൈസ്റ്റ് ചർച്ചിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പാറക്കെട്ടുകൾ അടർന്നു വീണു; ആളപായമില്ല
ക്രൈസ്റ്റ്ചർച്ച്: റിക്ടെർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ക്രൈസ്റ്റ് ചർച്ച് സിറ്റി കുലുങ്ങി. വൻ നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോർട്ടില്ല. അതേസമയം പാറക്കെട്ടുകൾ അടർന്നു വീണത് പ്രദേശമാകെ പൊടിയും പുകയും നിറയാൻ ഇടയാക്കി. നഗരത്തിന്റെ കിഴക്കുള്ള സ്‌കാർബറോ കുന്നിൽ നിന്നാണ് പാറക്കെട്ടുകൾ അടർന്നു വീണത്. നഗരത്തിൽ നിന
ക്രൈസ്റ്റ്ചർച്ച്: റിക്ടെർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ക്രൈസ്റ്റ് ചർച്ച് സിറ്റി കുലുങ്ങി. വൻ നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോർട്ടില്ല. അതേസമയം പാറക്കെട്ടുകൾ അടർന്നു വീണത് പ്രദേശമാകെ പൊടിയും പുകയും നിറയാൻ ഇടയാക്കി.
നഗരത്തിന്റെ കിഴക്കുള്ള സ്‌കാർബറോ കുന്നിൽ നിന്നാണ് പാറക്കെട്ടുകൾ അടർന്നു വീണത്.
നഗരത്തിൽ നിന്ന് 15 കിലോമീറ്റർ കിഴക്കു മാറി, 15 കിലോമീറ്റർ സമുദ്രത്തർഭാഗത്താണ് പ്രകമ്പന സ്ഥാനം. പാറക്കെട്ടുകൾ അടർന്നു വീഴാനും മറ്റും തുടങ്ങിയതോടെ ആളുകൾ കൂടുതൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് നീങ്ങാൻ തുടങ്ങി. 15 മിനിട്ടോളം നീണ്ടു നിന്ന കോലാഹലങ്ങൾക്കൊടുവിൽ എല്ലാം ശാന്തമാകുകയായിരുന്നു. 20 സെക്കൻഡോളമാണ് ഭൂകമ്പം നീണ്ടു നിന്നത്.
പ്രശ്‌നബാധിത മേഖലകളിൽ നിന്ന് വിട്ടു നിൽക്കണമെന്നും സർക്കാർ ജനങ്ങളോട് അഭർഥിച്ചിട്ടുണ്ട്. സർക്കാർ കെട്ടിടങ്ങൾ പലതും ഇന്ന് അടച്ചിടും. നാശനഷ്ടങ്ങൾ കണക്കാക്കാൻ വേണ്ടിയുള്ള പരിശോധനകൾക്കായാണ് ഇത് അടച്ചിടുന്നത്.
2011-ൽ നഗരത്തെ പൂർണമായും ഇല്ലാതാക്കിയ ഭൂകമ്പത്തിന്റെ വാർഷികത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് വാലന്റൈൻസ് ഡേയിൽ ക്രൈസ്റ്റ് ചർച്ചിൽ വീണ്ടുമൊരു ഭൂകമ്പം ഉടലെടുത്തത്. അന്നത്തെ ഭൂകമ്പത്തിൽ 185 പേരാണ് കൊല്ലപ്പെട്ടത്. ഭൂകമ്പത്തെ തുടർന്ന് നഗരം പൂർണമായും പുനർനിർമ്മിക്കേണ്ടി വരികയും ചെയ്തു. 26.52 ബില്യൺ ഡോളറിന്റെ നാശനഷ്ടങ്ങളാണ് 2011-ലെ ഭൂകമ്പം വരുത്തിയത്. ഭൂകമ്പചലന സാധ്യത ഏറെയുണ്ടെന്ന് പറയപ്പെടുന്ന റിങ് ഓഫ് ഫയറിലാണ് ന്യൂസിലാൻഡിന്റെ സ്ഥാനം.