തായ്‌പേ: തായ്വാനിലെ ഹുവാലിനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ രണ്ടു പേർ മരിച്ചു. ഇരുന്നൂറിലേറെ പേർക്കു പരുക്കേറ്റു. ആശുപത്രി അടക്കം നിരവധി കെട്ടിടങ്ങൾ തകർന്നു വീണതോടെ നൂറ്റൻപതോളം പേരെ കാണാതായി. ഒട്ടേറെപ്പേർ ഇപ്പോഴും കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നെന്നാണു റിപ്പോർട്ട്.

റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത എർപ്പെടുത്തിയ ഭൂചലനം തായ് വാനെ പിടിച്ചു കുലുക്കുകയായിരുന്നു. ഹുവാനിൽനിന്ന് 22 കിലോമീറ്റർ അകലെയാണു പ്രഭവകേന്ദ്രം. സുരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. സൂനാമി മുന്നറിയിപ്പില്ലെന്നു യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.