ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനമുണ്ടായി. ജപ്പാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടെന്നാണ് വിവരം.

റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇനിയും ഭൂചലനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനേത്തുടർന്ന് നിരവധിപ്പേരെ ഇവിടെ നിന്നും ഒഴിപ്പിച്ചു.