- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
തെക്കൻ കാലിഫോർണിയയെ വിറപ്പിച്ച് ഭൂകമ്പം; 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടമില്ല
സാൻബെർനാർഡിനോ: റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിൽ വിറച്ച് തെക്കൻ കാലിഫോർണിയ. ജനസാന്ദ്രതയേറിയ മേഖലയിൽ ചൊവ്വാഴ്ച രാത്രിയാണ് ഭൂകമ്പം ഉണ്ടായത്. എന്നാൽ ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ആദ്യ ഭൂചലനത്തിനു ശേഷം രണ്ട് തവണ തുടർ ചലനങ്ങളുമുണ്ടായി. 3.8, 3.2 തീവ്രതയാണ് തുടർചലനങ്ങൾക്കുണ്ടായത്. ഭൂകമ്പത്തിന്റെ ഉത്
സാൻബെർനാർഡിനോ: റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിൽ വിറച്ച് തെക്കൻ കാലിഫോർണിയ. ജനസാന്ദ്രതയേറിയ മേഖലയിൽ ചൊവ്വാഴ്ച രാത്രിയാണ് ഭൂകമ്പം ഉണ്ടായത്. എന്നാൽ ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
ആദ്യ ഭൂചലനത്തിനു ശേഷം രണ്ട് തവണ തുടർ ചലനങ്ങളുമുണ്ടായി. 3.8, 3.2 തീവ്രതയാണ് തുടർചലനങ്ങൾക്കുണ്ടായത്. ഭൂകമ്പത്തിന്റെ ഉത്ഭവസ്ഥാനത്തു നിന്നും 80 കിലോമീറ്റർ അകലെ ലോസ് ആഞ്ചലസിന്റെ കിഴക്കൻ മേഖലകളിലുള്ളവർക്കും ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. വലിയ ട്രക്കു വരുന്നതു പോലെ തോന്നിപ്പിക്കുന്നതായിരുന്നു ഭൂകമ്പം എന്നാൽ സാൻ ബെർനാർഡിനോ കൗണ്ടി ഫയർ ഡിപ്പാർട്ട്‌മെന്റ് കമ്യൂണിക്കേഷൻ സെന്ററിലെ ടിം ഫ്രാങ്ക് പറയുന്നത്.
പല തവണ നിവാസികൾക്ക് ഭൂചലനം അനുഭവപ്പെട്ടുവെങ്കിലും പരിക്കുകളോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ഈ മേഖലയിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ റിക്ടർ സ്‌കെയിലിൽ നാലിനു മുകളിൽ തീവ്രത രേഖപ്പെടുത്തിയ ഒമ്പത് ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.