ജക്കാർത്ത: ഇന്നു പുലർച്ചെ നോർത്ത് മലുക്കു പ്രൊവിൻസിൽ ഉണ്ടായ ഭൂകമ്പത്തിൽ ഏറെ വീടുകൾ നശിച്ചതായി റിപ്പോർട്ട്. റിച്ചർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടത്തിയ ഭൂചലനത്തിൽ ഒട്ടേറെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

നോർത്ത് മലുക്കു പ്രൊവിൻസിൽ ടെർനേറ്റ് സിറ്റിയുടെ വടക്കു പടിഞ്ഞാറായി 124 കിലോമീറ്റർ ദൂരെയാണ് ഭൂകമ്പ പ്രഭാവസ്ഥാനം. അതേസമയം സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. മലുക്കു പ്രൊവിൻസിലെ ടെർനേറ്റ്, ഹാൽമെഹെര ബരാറ്റ് ടൗണുകൾ, നോർത്ത് സുലാവെസി പ്രൊവിൻസിലെ ബിറ്റുംഗ്, മനാഡോ സിറ്റികൾ തുടങ്ങിയ മേഖലകളിൽ ഭൂചലനത്തിൽ കുലുങ്ങി. ബറ്റാംഗ് ദുവാ സബ് ഡിസ്ട്രിക്ടിലുള്ള 18 വീടുകളാണ് ഭൂകമ്പത്തിൽ തകർന്നു വീണത്.