- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലാൻഡിൽ ശക്തമായ ഭൂകമ്പം; തീവ്രത 6.7
വെല്ലിങ്ടൺ: ഇന്നലെ രാവിലെ ന്യൂസിലാൻഡിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി ഭൂചലനമായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂസിലാൻഡിൽ വടക്കൻ ദ്വീപിലെ ഗിസ്‌ബോൺ നഗരത്തിൽ നിന്ന് 110 മൈൽ ദൂരെ വടക്കുകിഴക്ക് ആണ് ഉത്ഭവസ്ഥാനമെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. ഭൂപ്ര
വെല്ലിങ്ടൺ: ഇന്നലെ രാവിലെ ന്യൂസിലാൻഡിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി ഭൂചലനമായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂസിലാൻഡിൽ വടക്കൻ ദ്വീപിലെ ഗിസ്‌ബോൺ നഗരത്തിൽ നിന്ന് 110 മൈൽ ദൂരെ വടക്കുകിഴക്ക് ആണ് ഉത്ഭവസ്ഥാനമെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.
ഭൂപ്രതലത്തിൽ നിന്ന് 35 കിലോമീറ്റർ താഴെയാണ് പ്രഭവസ്ഥാനം. രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഭൂകമ്പം അനുഭവപ്പെട്ടുവെന്നാണ് ജിയോ നെറ്റ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. നേരിയ തോതിൽ ജനങ്ങൾക്ക് ഭൂകമ്പം അനുഭവപ്പെട്ടുവെന്നും പറയപ്പെടുന്നു. അതേസമയം പസഫിസ് സുനാമി വാണിങ് സെന്റർ സുനാമി മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല.
2011-ൽ ക്രൈസ്റ്റ് ചർച്ച് നഗരത്തിൽ ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് 185 പേർ കൊല്ലപ്പെടുകയും വൻനാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. പസഫിക് പ്രദേശത്ത് അഗ്നിവലയം എന്നറിയപ്പെടുന്ന ഭൗമപ്രവർത്തനമേഖലയിലാണ് ന്യൂസിലാൻഡ് സ്ഥിതി ചെയ്യുന്നത്.