- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വിക്ടോറിയയിൽ ഭൂചലനം: 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ചെറുപട്ടണങ്ങൾ വിറച്ചു; ഈഡ്സ് വോൾഡ്, ബുണ്ടാബർഗ് എന്നിവിടങ്ങളിൽ തുടർ ചലനങ്ങൾ
മെൽബൺ: തുടർച്ചയായി രണ്ടു തവണ ഉണ്ടായ ഭൂകമ്പത്തിൽ ക്യൂൻസ് ലാൻഡിലെ ചെറുപട്ടണങ്ങൾ വിറച്ചു. ക്യൂൻസ് ലാൻഡിന്റെ നോർത്ത് ബർണറ്റ് മേഖലയിൽ ഈഡ്സ് വോൾഡ് പട്ടണത്തിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ കിലോമീറ്ററുകൾ ദൂരെയുള്ള സ്ഥലങ്ങളിലേക്കും വ്യാപിച്ചു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഈഡ്സ് വോൾഡിൽ നിന്നു 25 കിലോമീറ്റർ മാ
മെൽബൺ: തുടർച്ചയായി രണ്ടു തവണ ഉണ്ടായ ഭൂകമ്പത്തിൽ ക്യൂൻസ് ലാൻഡിലെ ചെറുപട്ടണങ്ങൾ വിറച്ചു. ക്യൂൻസ് ലാൻഡിന്റെ നോർത്ത് ബർണറ്റ് മേഖലയിൽ ഈഡ്സ് വോൾഡ് പട്ടണത്തിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ കിലോമീറ്ററുകൾ ദൂരെയുള്ള സ്ഥലങ്ങളിലേക്കും വ്യാപിച്ചു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഈഡ്സ് വോൾഡിൽ നിന്നു 25 കിലോമീറ്റർ മാറി പുലർച്ചെ രണ്ടോടു കൂടിയാണ് അനുഭവപ്പെട്ടത്. ഈ മേഖലയിൽ ഭൂകമ്പങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയതിൽ പിന്നെ റിക്ടർ സ്കെയിലിൽ അഞ്ചിനു മുകളിൽ രേഖപ്പെടുത്തുന്ന മൂന്നാമത്തെ ഭൂചലനമാണിത്.
ആദ്യത്തെ ഭൂകമ്പം കഴിഞ്ഞ് 45 മിനിറ്റിനു ശേഷം 2.9 തീവ്രതയിൽ രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടു. ഈ ഭൂകമ്പങ്ങളുടെ പ്രകമ്പനങ്ങൾ 206 കിലോമീറ്റർ അകലെയുള്ളവർക്കു പോലും അനുഭവപ്പെടുന്ന തരത്തിലായിരുന്നു ഭൂചലനം ഉണ്ടായതെന്ന് ജിയോ സയൻസ് ഓസ്ട്രേലിയ വ്യക്തമാക്കുന്നു. വൻ നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജനസാന്ദ്രതയേറിയ പ്രദേശത്തായിരുന്നുവെങ്കിൽ സ്ഥിതി ഇതല്ലായിരുന്നുവെന്ന് സീസ്മോളജിസ്റ്റ് ഹഗ് ഗ്ലാൻവില്ലെ പറയുന്നു. വലിയ ശബ്ദം, മേശയുടേയും മറ്റും മുകളിലിരിക്കുന്ന സാധനങ്ങൾ നിലത്തു വീഴുക, കട്ടിലുകൾ ആടിയുലയുക തുടങ്ങിയ കാര്യങ്ങളാണ് ജനങ്ങൾക്ക് അനുഭവപ്പെട്ടത്.
തുടർചലനങ്ങളായി ഇതുവരെ പത്തോളം ചെറു ചലനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. വടക്ക് റോക്ക് ഹാംപ്ടൺ, തെക്ക് ബ്രിസ്ബേൻ, സൗത്ത് വെസ്റ്റ് ടുവൂമ്പ എന്നിവിടങ്ങളിലേക്കാണ് ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടത്. അതേസമയം സെൻട്രൽ ക്യൂൻസ് ലാൻഡിൽ ബുണ്ടാബെർഗ് മുതൽ റോക്ക് ഹാംപ്ടൺ വരെയുള്ള മേഖലകളിൽ ഭൂചലന സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. വരും ദിവസങ്ങളിൽ ഇവിടെ തുടർചലനങ്ങൾ പ്രതീക്ഷഇക്കാമെന്നാണ് ക്യൂൻസ് ലാൻഡ് പൊലീസ് സർവീസ് പറയുന്നത്. ഭൂകമ്പം മൂലം ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങളോ അപകടങ്ങളോ ഉണ്ടാകുന്നവർ ഉടൻ തന്നെ എമർജൻസി സർവീസിനെ അറിയിക്കണമെന്ന് ജിയോസയൻസ് ഓസ്ട്രേലിയ അറിയിച്ചിട്ടുണ്ട്. കൃത്യമായി എവിടെയൊക്കെ ഭൂചലനങ്ങൾ ഉണ്ടാകുമെന്ന് പറയാൻ സാധിക്കില്ലെന്നും അടുത്ത ദിവസങ്ങളിൽ തന്നെ മിക്കവാരും ഈ പ്രദേശങ്ങളിൽ ഭൂകമ്പം ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്.
2004-ലാണ് ക്യൂൻസ് ലാൻഡിൽ ഇതിനു മുമ്പ് ഏറ്റവും വലിയ ഭൂകമ്പമുണ്ടായത്. അന്ന് റിക്ടർ സ്കെയിലിൽ 4.4 തീവ്രതയായിരുന്നു രേഖപ്പെടുത്തിയത്. ഓസ്ട്രേലിയയിൽ ഒരുവർഷം ശരാശരി നാനൂറോളം ഭൂകമ്പങ്ങൾ അനുഭവപ്പെടാറുണ്ട്. ഇതിൽ ഭൂചലനത്തിന് സാധ്യത ഏറ്റവും കൂടിയ പ്രദേശവും ക്യൂൻസ് ലാൻഡ് തന്നെയാണ്.