തിരുവനന്തപുരം: ഏപ്രിൽ 12, 2018: രാജ്യത്തെ റീറ്റെയ്ൽ വ്യാപാര രംഗത്ത് അതികായരായ ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ഭാഗമായ ഈസി ബൈ തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യ അപ്പാരൽ ഷോറൂം തുറക്കുന്നു. ദേശീയപാത ബൈപ്പാസിൽ ചാക്ക ജങ്ക്ഷനിൽ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് അടുത്തിടെ ഉദ്ഘാടനം ചെയ്ത മാൾ ഓഫ് ട്രാവൻ കൂറിലാണ് തലസ്ഥാനത്തെ ആദ്യ ഈസി ബൈ അപ്പാരൽ സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നത്. ട്രാവൻകൂർ മാളിലെ രണ്ടാം നിലയിൽ 4500 ചതുരശ്ര അടിയിലേറെ വിസ്തൃതിയിൽ തയ്യാറാവുന്ന അതിവിശാലമായ ഷോറൂമിൽ കുടുംബത്തിനൊന്നടങ്കം ഷോപ്പ് ചെയ്യാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

നൂതനമായ ഷോപ്പിങ് അനുഭവം പകരും വിധം ആധുനിക സൗകര്യങ്ങൾകൊണ്ട് സുസജ്ജമാണ് മാൾ ഓഫ് ട്രാവൻ കൂറിലെ ഈസി ബൈ ഷോറൂം. ലൈഫ് സ്‌റ്റൈൽ, മാക്‌സ്, സ്പാർ തുടങ്ങി നിരവധി റീറ്റെയ്ൽ ഷോറൂമുകളുടെ വലിയൊരു ശൃംഖലയിൽപ്പെടുന്ന ഈസി ബൈയുടെ കേരളത്തിലെ അഞ്ചാമത് സ്റ്റോർ ആണ് മാൾ ഓഫ് ട്രാവൻ കൂറിൽ പ്രവർത്തനം ആരംഭിക്കുന്നത്. രാജ്യത്തെ റീറ്റെയ്ൽ ഷോപ്പിങ് വിപണിയിൽ വമ്പിച്ച ചലനങ്ങൾ സൃഷ്ടിക്കും വിധം കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലാൻഡ്മാർക്ക് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.സൂപ്പർ സ്‌റ്റൈൽ, സൂപ്പർ പ്രൈസ്' എന്ന ടാഗ്ലൈനോടെ ഫാഷൻ വസ്ത്ര വിപണിയിൽ ആകർഷകമായി ചുവടുറപ്പിക്കുന്ന ഈസി ബൈ സ്റ്റോറുകൾ കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിവച്ച ആധുനിക ഷോപ്പിങ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കുമെല്ലാം പ്രത്യേകം വിഭാഗങ്ങളുണ്ട്.

69 രൂപ മുതൽ 699 രൂപ വരെ വില വരുന്ന ആയിരത്തിലേറെ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ ഇവിടെയുണ്ട്. വൈവിധ്യപൂർണമായ ഡിസൈനുകളും ആധുനിക ഫാഷൻ സങ്കൽപ്പങ്ങൾക്കനുസരിച്ച് അത്യപൂർവമായ പാറ്റേണുകളും നിറങ്ങളും സമന്വയിപ്പിച്ച ട്രെൻഡി സീസണൽ വസ്ത്രങ്ങളോടൊപ്പം ഉപഭോക്താക്കളുടെ വൈവിധ്യപൂർണമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ലോക്കൽ ട്രെഡീഷണൽ ഇനങ്ങളുടെയും വമ്പിച്ച കളക്ഷനുകൾ ഈസി ബൈയിലുണ്ട്. ലാൻഡ് മാർക് ഗ്രൂപ്പിലെ വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുക്കുന്ന തുണിത്തരങ്ങൾ അന്താരാഷ്ട്ര നിലവാരവും ഗുണമേന്മയും ഉറപ്പു നൽകുന്നു.മധ്യവർഗ കുടുംബങ്ങൾക്ക് സൗകര്യപ്രദവും സന്തോഷകരവുമായ ആധുനിക ഷോപ്പിങ് അനുഭവം ഉറപ്പു നൽകും വിധം രാജ്യത്തെ പ്രധാന മാളുകളിലും മെട്രോ നഗരങ്ങളിലും നോൺ മെട്രോ-സെമി അർബൻ പ്രദേശങ്ങൾ ഉൾപ്പെടുന്ന ടിയർ 2 ടിയർ 3 ' നവ ഭാരത്' നഗരങ്ങളിലുമാണ് ഈസി ബൈ സ്റ്റോറുകൾ പ്രവർത്തിക്കുന്നത്.

മെട്രോ ഇതര - സെമി അർബൻ പ്രദേശങ്ങൾ ഉൾപ്പെടുന്ന ടി യർ 2, ടിയർ 3 'നവ ഭാരത്' നഗരങ്ങളിലെ മധ്യവർഗ കുടുംബങ്ങളെ ലക്ഷ്യം വച്ചാണ് ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ഈസി ബൈ അപ്പാരൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നതെന്ന് ഈസി ബൈ ബിസിനസ് മേധാവി ശ്രീ.ആനന്ദ് അയ്യർ പറഞ്ഞു. ' ഗുണമേന്മയുള്ള ഫാഷൻ, ട്രെൻഡി, സ്‌റ്റൈലിഷ് വസ്ത്രങ്ങൾ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന ഷോപ്പുകൾ വിരളമായ ഇടങ്ങളിൽ ഉപഭോക്താക്കളുടെ അത്തരം ആവശ്യങ്ങൾ നിറവേറ്റാനാണ് ഞങ്ങളുടെ ശ്രമം '- അദ്ദേഹം വ്യക്തമാക്കി.

ട്രെൻഡി സ്‌റ്റൈലിഷ് വസ്ത്രങ്ങൾ വിലക്കുറവോടെ നവ ഭാരത് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ഈസി ബൈയുടെ ലക്ഷ്യം. ഫാഷൻ, ഗുണമേന്മ, വിലക്കുറവ് എന്നിവയുടെ മികവുറ്റ ചേരുവയാണ് ' സൂപ്പർ സ്‌റ്റൈൽ, സൂപ്പർ പ്രൈസ് ' എന്ന ഈസി ബൈ നയം ലക്ഷ്യമാക്കുന്നത്.ഉദ്ഘാടന വേളയിൽ ഉപഭോക്താക്കൾക്കായി മികവുറ്റ ഒരു ഓഫറുമുണ്ട്. 1999 രൂപയ്‌ക്കോ അതിനു മുകളിലോ വസ്ത്രങ്ങൾ വാങ്ങുന്നവർക്ക് 499 രൂപ വിലയുള്ള ഒരു ഡഫ്ൾ ബാഗ് സമ്മാനമായി ലഭിക്കും