- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം രാജ്യത്തിന് ധീര ജവാന്മാരുടെ ത്യാഗത്തിന്റെ ഫലം; കാശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച പട്ടാളക്കാരെ അനുസ്മരിക്കാത്ത പരസ്യ ചുംബനക്കാർ രാജ്യദ്രോഹികൾ: ചുംബന സമരക്കാർക്കെതിരെ ഈസ്റ്റ് കോസ്റ്റ് വിജയൻ
തിരുവനന്തപുരം: കോഴിക്കോട് നടന്ന ചുംബനസമരക്കാർക്കെതിരെ പൊലീസും ഹനുമാൻ സേനയും ഒരുപോലെയാണ് പെരുമാറിയതെന്ന ആക്ഷേപം ശക്തമായിരിക്കുന്ന വേളയിൽ തന്നെയാണ് ചുംബന സമരക്കാരെ വിമർശിച്ചുകൊണ്ട് സിനിമാ നിർമ്മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയൻ രംഗത്തെത്തി. ചുംബന സമരത്തെ കുറിച്ച് സിനിമ പോലും നിർമ്മിക്കാൻ ഒരുങ്ങുകയും സമരത്തിന് പിന
തിരുവനന്തപുരം: കോഴിക്കോട് നടന്ന ചുംബനസമരക്കാർക്കെതിരെ പൊലീസും ഹനുമാൻ സേനയും ഒരുപോലെയാണ് പെരുമാറിയതെന്ന ആക്ഷേപം ശക്തമായിരിക്കുന്ന വേളയിൽ തന്നെയാണ് ചുംബന സമരക്കാരെ വിമർശിച്ചുകൊണ്ട് സിനിമാ നിർമ്മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയൻ രംഗത്തെത്തി. ചുംബന സമരത്തെ കുറിച്ച് സിനിമ പോലും നിർമ്മിക്കാൻ ഒരുങ്ങുകയും സമരത്തിന് പിന്തുണയുമായി ജോയി മാത്യുവും ദീദി ദാമോദരനും അടക്കമുള്ള പ്രമുഖർ രംഗത്തെത്തിയ വേളയിലാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ സമരക്കാർക്കെതിരെ രംഗത്തെത്തിയത്. കാശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചുവീണ പട്ടാളക്കാരെ അനുസ്മരിക്കാതെ ചുംബന സമരമെന്ന പേക്കൂത്ത് നടത്തിയ പരസ്യചുംബനക്കാരും അതിനെ പിന്തുണക്കുന്നവരും രാജ്യദ്രോഹികളാണെന്നാണ് ഈസ്റ്റ് കോസ്റ്റ് വിജയന്റെ വിമർശനം. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈ വിമർശനം ഉന്നയിക്കുന്നത്.
ചുംബന സമരത്തിനായി രംഗത്തിറങ്ങാനുള്ള ഈ സ്വാതന്ത്ര്യം പട്ടാളക്കാരുടെ സംഭാവനയാണെന്ന് പറഞ്ഞുകൊണ്ടാണ് ഈസ്റ്റ് കോസ്റ്റ് വിജയന്റെ വിമർശനം. പരസ്യ ചുംബനം പോയിട്ട്, സ്വന്തം ഭാര്യയോടും മക്കളോടുമൊത്തുകൊതി തീരും വരെ അന്തിയുറങ്ങാൻ പോലും ഭാഗ്യം ലഭിക്കാതെ ജവാന്മാരുടെ പിന്തു കൊണ്ടാണ് പരസ്യചുംബനത്തിലേക്ക് നീങ്ങാൻ സാധിക്കുന്നതെന്നും വിജയൻ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കുന്നു.
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
നമ്മളനുഭവിക്കുന്ന സ്വാതന്ത്ര്യംപട്ടാളക്കാരുടെ ദാനം, എന്നിട്ടും...
ഈ നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നമെന്നപോലെ , പരിഹരിക്കപ്പെട്ടില്ലെങ്കിൽ എന്തോ മഹാ വിപത്ത് സംഭവിക്കുമെന്നപോലെ, പരസ്യ ചുംബന സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്ന പുരുഷകേസരികളും സ്ത്രീ രത്‌നങ്ങളും അവർക്ക് വേണ്ടി ഓശാന പാടുന്ന പുരോഗമന പണ്ഡിത ശിരോമണികളും സാംസ്‌കാരിക നായക മഹാന്മാരും മഹതികളും തെരുവിലിറങ്ങുന്നതിനും ഈ സമരാഭാസത്തെ മഹത്വവ ൽക്കരിക്കുന്നതിനും മുൻപ് മനസ്സിലാക്കേണ്ട ചില യാഥാർത്ഥ്യങ്ങളുണ്ട്.
നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം, കണ്ണിമയ്ക്കാതെ അതിർത്തികളിലും മറ്റുമൊക്കെ ഈ രാജ്യത്തിന് വേണ്ടി കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ ദാനമാണ്.. മരംകോച്ചുന്ന മഞ്ഞിലും തണുപ്പിലും അടുത്ത നിമിഷം ജീവിചിരിക്കുമെന്ന് യാതൊരു ഉറപ്പുമിലാത്ത സാഹചര്യങ്ങളിലും ജീവൻ പണയംവച്ച് രാജ്യത്തിന് വേണ്ടി പൊരുതി മരിക്കുന്ന ധീര ജവാന്മാരുടെ ത്യാഗമാണ്.
കോഴിക്കോട് ഇന്നലെ നടന്ന 'ഈ മഹത്തായ സ്വാതന്ത്ര്യ സമര'ത്തിന്റെ തലേന്ന് ഒരു ലെഫ്റ്റനന്റ് കേണൽ ഉൾപ്പടെ 11 ധീര ജവാന്മാർ നമ്മുടെ ജീവനും സുരക്ഷക്കും വേണ്ടി പൊരുതി വീര മൃത്യു വരിച്ചു. പരസ്യ ചുംബനം പോയിട്ട്, സ്വന്തം ഭാര്യയോടും മക്കളോടുമൊത്തുകൊതി തീരും വരെ അന്തിയുറങ്ങാൻ പോലും ഭാഗ്യം ലഭിക്കാതെ നമുക്ക് വേണ്ടി കാവൽ നിന്ന് പൊരുതി നേടിത്തരുന്ന സ്വാതന്ത്ര്യം ഒന്നുകൊണ്ടു മാത്രമാണ് ഈ പെക്കൂത്തുകൾക്കൊക്കെ കഴിയുന്നത് എന്നോർക്കണം. എന്നിട്ടും അവരെയോർത്ത് ഒരു നിമിഷം മൗനമാചരിക്കാനോ ആദരാഞ്ജലികൾ അർപ്പിക്കാനോ ഇതുപോലുള്ള ആയിരങ്ങൾക്ക് ആശ്വാസമായി, പ്രേരണയായി, പ്രചോദനമായി അവർക്ക് വേണ്ടി ഒരു വാക്ക് പറയാനോ എഴുതാനോ മനസ്സ് കാട്ടാത്ത ഇത്തരം പരസ്യ ചുംബനക്കാരും അതിനെ പ്രോത്സാഹിപ്പിക്കുന്നവരും രാജ്യ ദ്രോഹികൾ അല്ലെങ്കിൽ, മറ്റാരാണ്...?