അറ്റ്‌ലാന്റാ: ഹോളിഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിലെ ഈവർഷത്തെ ഈസ്റ്റർ ആഘോഷങ്ങൾ ശനിയാഴ്ച നാലാം തീയതി വൈകുന്നേരം 7 മണിക്ക് ആരംഭിച്ചു. ഉയിർപ്പ് തിരുനാൾ ശുശ്രൂഷകളും ഭക്തിനിർഭരമായ ദിവ്യബലിയും ഇടവക വികാരി ഫാ. ജോസഫ് പുതുശേരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുകയുണ്ടായി.

നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത പ്രദക്ഷിണവും നടത്തപ്പെടുകയുണ്ടായി. അസോസിയേഷന്റെ നേതൃത്വത്തിൽ ഇടവകയുമായി സഹകരിച്ച് സിബി മുളയാനിക്കുന്നേൽ ചീഫ് എഡിറ്ററായി പ്രവർത്തിക്കുന്ന "News and Views'എന്ന മാഗസിന്റെ പ്രകാശനകർമ്മം ഇടവക വികാരി നിർവഹിക്കുകയുണ്ടായി.

കൈക്കാരന്മാരായ തമ്പു പുളിമൂട്ടിൽ, ബേബി ഇല്ലിക്കാട്ടിൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഈസ്റ്റർ സ്‌നേഹവിരുന്നോടെ പരിപാടികൾക്ക് സമാപനമായി. ഫാബിൻ വട്ടക്കുന്നത്ത് അറിയിച്ചതാണിത്.