- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
സ്വിറ്റ്സർലൻഡിലെ ബാസലിൽ ഉയിർപ്പു തിരുനാൾ 28ന്
ബാസൽ: സ്വിസ് മലയാളി ഫ്രണ്ട്‌സ് ബാസൽ എന്ന കൂട്ടായ്മ മഹത്തായ ത്യാഗത്തിന്റേയും സത്യത്തിന്റേയും ഉദാത്തമായ തത്വങ്ങൾ ഉദ്‌ഘോഷിച്ചുകൊണ്ട് ഈ വർഷത്തെ ഉയിർപ്പുതിരുനാൾ ആഘോഷം ഏറെ പുതുമകളോടെ മാർച്ച് 28നു (തിങ്കൾ) ആഘോഷിക്കുന്നു. പീറ്റർ ആൻഡ് പോൾ ദേവാലയ ഹാളിലാണ് ആഘോഷ പരിപാടികൾ. എന്നും പുതുമ നിറഞ്ഞ പരിപാടികൾ സ്വിസ് മലയാളികൾക്കു മുമ്പിൽ നൽകിയിട്ടുള്ള സ്വിസ് മലയാളി ഫ്രണ്ട്‌സ് ഈ വർഷം തികച്ചും വ്യത്യസ്തമായ കലാപരിപാടികളുടെ പണിപ്പുരയിൽ ആണെന്നു ലാലു ചിറക്കൽ അറിയിച്ചു. കലയുടെ ഈറ്റില്ലമായ ബാസലിലെ പഴയ തലമുറയും പുതിയ തലമുറയും ഒന്നിച്ച് കൈകൾ കോർക്കുമ്പോൾ വേറിട്ടൊരു കലാസായാഹ്നം വാഗ്ദാനം ചെയ്യപ്പെടുന്നു. യേശുവിന്റെ പുനരുദ്ധാരണം മുതൽ കേരള തനിമ നിലനിർത്തുന്ന കലാരൂപങ്ങളും നൃത്തനിർത്യങ്ങളും സ്‌കിറ്റും അരങ്ങിൽ നിറയും. ഗതകാലസ്മരണകളുന്നർത്തുന്ന ഈണങ്ങളുടെ പുതുമയാർന്ന ആവിഷ്‌ക്കാരവുമായി സ്വിസ് മലയാളി ഫ്രണ്ട്‌സ് ബാസൽ ഇതാദ്യമായി ഒരു വേദിയിൽ 20തോളം ഗായകരെ സമന്വയിപ്പിച്ചുകൊണ്ട് 'ഗനോത്സവ് 2016' ഉം കാഴ്ച വയ്ക്കും. ഈസ്റ്റർ ആഘോഷത്തിന്റെ
ബാസൽ: സ്വിസ് മലയാളി ഫ്രണ്ട്‌സ് ബാസൽ എന്ന കൂട്ടായ്മ മഹത്തായ ത്യാഗത്തിന്റേയും സത്യത്തിന്റേയും ഉദാത്തമായ തത്വങ്ങൾ ഉദ്‌ഘോഷിച്ചുകൊണ്ട് ഈ വർഷത്തെ ഉയിർപ്പുതിരുനാൾ ആഘോഷം ഏറെ പുതുമകളോടെ മാർച്ച് 28നു (തിങ്കൾ) ആഘോഷിക്കുന്നു. പീറ്റർ ആൻഡ് പോൾ ദേവാലയ ഹാളിലാണ് ആഘോഷ പരിപാടികൾ.
എന്നും പുതുമ നിറഞ്ഞ പരിപാടികൾ സ്വിസ് മലയാളികൾക്കു മുമ്പിൽ നൽകിയിട്ടുള്ള സ്വിസ് മലയാളി ഫ്രണ്ട്‌സ് ഈ വർഷം തികച്ചും വ്യത്യസ്തമായ കലാപരിപാടികളുടെ പണിപ്പുരയിൽ ആണെന്നു ലാലു ചിറക്കൽ അറിയിച്ചു.
കലയുടെ ഈറ്റില്ലമായ ബാസലിലെ പഴയ തലമുറയും പുതിയ തലമുറയും ഒന്നിച്ച് കൈകൾ കോർക്കുമ്പോൾ വേറിട്ടൊരു കലാസായാഹ്നം വാഗ്ദാനം ചെയ്യപ്പെടുന്നു. യേശുവിന്റെ പുനരുദ്ധാരണം മുതൽ കേരള തനിമ നിലനിർത്തുന്ന കലാരൂപങ്ങളും നൃത്തനിർത്യങ്ങളും സ്‌കിറ്റും അരങ്ങിൽ നിറയും. ഗതകാലസ്മരണകളുന്നർത്തുന്ന ഈണങ്ങളുടെ പുതുമയാർന്ന ആവിഷ്‌ക്കാരവുമായി സ്വിസ് മലയാളി ഫ്രണ്ട്‌സ് ബാസൽ ഇതാദ്യമായി ഒരു വേദിയിൽ 20തോളം ഗായകരെ സമന്വയിപ്പിച്ചുകൊണ്ട് 'ഗനോത്സവ് 2016' ഉം കാഴ്ച വയ്ക്കും.
ഈസ്റ്റർ ആഘോഷത്തിന്റെ വിജയത്തിനായി സ്വിസ് മലയാളി ഫ്രണ്ട്‌സ് ഭാരവാഹികളായ സുനിൽ തളിയത്ത്, മാത്യു കുരീക്കൽ, തോമസ് ചിറ്റാറ്റിൽ, ലാലു ചിറക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ