ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലുള്ള മാതാവിന്റെ നാമത്തിൽ സ്ഥാപിതമായ ലിണ്ടൻ സെന്റ് മേരീസ് ദേവാലയത്തിലെ കഷ്ടാനുഭവ - ഈസ്റ്റർ ആഘോഷങ്ങൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രസിദ്ധ കണ്ടനാട് ഭദ്രാസനത്തിന്റെ അധിപനായ  ഡോ. തോമസ് മാർ അത്തനാസിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ മാർച്ച് 30 മുതൽ ഏപ്രിൽ 5 വരെയുള്ള തീയതികളിൽ നടത്തപ്പെടുന്നതാണെന്ന് ഇടവക വികാരി റവ.ഫാ. സണ്ണി ജോസഫ്, റവ. കോർഎപ്പിസ്‌കോപ്പ സി.എം. ജോൺ, സെക്രട്ടറി ജേക്കബ് ജോസഫ്, ട്രഷറർ അനീഷ് ചെറിയാൻ, കമ്മിറ്റി അംഗങ്ങളായ എം.സി മത്തായി, ജെയിംസ് നൈനാൻ, രാജുമോൻ തോമസ്, രാജൻ ചീരൻ, ബോബി ടോംസ്, അലക്‌സ് ജോൺ, നിഷ മത്തായി എന്നിവർ അറിയിച്ചു.

മാർച്ച് 30-ന് വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്‌കാരത്തോടെ കഷ്ടാനുഭവ ആഴ്ചയുടെ ശുശ്രൂഷ ആരംഭിക്കും. മാർച്ച് 30,31 തീയതികളിൽ വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്‌കാരവും വചനപ്രഘോഷണവും, ഏപ്രിൽ ഒന്നിന് ബുധനാഴ്ച വൈകുന്നേരം പെസഹായുടെ ശുശ്രൂഷയും, ഏപ്രിൽ 2-ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് നമസ്‌കാരവും തുടർന്ന് കാൽകഴുകൽ ശുശ്രൂഷയും, ഏപ്രിൽ 3-ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ദുഃഖവെള്ളിയുടെ ശുശ്രൂഷയും തുടർന്ന് സന്ധ്യാ നമസ്‌കാരവും, ശനിയാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയും മരിച്ചവർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും, ഞായറാഴ്ച രാവിലെ 8 മണിക്ക് ഈസ്റ്റർ പ്രാർത്ഥനയും തുടർന്ന് വിശുദ്ധ കുർബാനയും നടത്തപ്പെടുന്നതാണ്.

വിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ഈ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന കഷ്ടാനുഭവ- ഈസ്റ്റർ പ്രാർത്ഥനയിലേക്ക് കടന്നു വരുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ സഭാ വിശ്വാസികളേയും ഭക്തിപുരസരം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയും മറ്റ് ഇടവകാംഗങ്ങളും അറിയിച്ചു.