റാസൽ ഖൈമ: യു.എ.യി ലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാനൂറിൽ പരം ഗായകർ ഒരേ വേദിയിൽ സംഗമിക്കുന്ന സമൂഹ സംഗീത ഗാനോപഹാരം 'ബോണാ ഖ്യംതാ' ഇന്ന് (വെള്ളി, 06/04/2018) വൈകിട്ട് 6 : 30 -ന് റാസൽ ഖൈമ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.

കേരളത്തിലെ എക്യൂമിനിക്കൽ സഭകളുടെ ഐക്യ വേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി ) U.A.E. മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാസൽ ഖൈമ യൂണിറ്റ് ഉൽഘാടനത്തോടനുബന്ധിച്ചാണ് സമൂഹ സംഗീത ഗാനോപഹാരം നടക്കുന്നത്. K.C.C മേഖലാ സംഗീതവിഭാഗം വേദിയിൽ ഉൽഘാടനം ചെയ്യും.

ആഗോള ക്രൈസ്തവ മലയാള സമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ച പ്രശസ്ത ആരാധനാ സംഗീതജ്ഞനും, സംവിധായകനും ആയ ഫാ. ജോൺ സാമുവേലിന്റെ നേതൃത്വത്തിൽ സമൂഹസംഗീത വിരുന്ന് (BONAKHYMTHA-ഇതോടൊപ്പം നടക്കും. 'ലാ മൊറിയോ സെഗിത്തോ' ബാംഗ്ലൂർ, യൂ. എസ്. എ. എന്നിവിടങ്ങളിലും, 'സാധു സോപാനം' എന്ന സാധുകൊച്ചുകുഞ്ഞു പദേശിയുടെ ഗീതങ്ങൾ സിംഫണി ആയി തിരുവനന്തപുരത്തും അവതരിപ്പിച്ച് മാധ്യമ പ്രശംസ നേടുകയും ചെയ്ത ഫാ. ജോൺ സാമുവേലാണ് കോൺഗ്രിഗേഷണൽ സിംഫണി അവതരിപ്പിക്കുന്നത്.സൺഡേ സ്‌കൂൾ വിദ്ദ്യാർത്ഥികൾക്കായി ഈസ്റ്റർ എഗ്ഗ് പെയിന്റിങ് മത്സരവും ഇതോടൊപ്പം നടക്കും.

ഒരുക്കങ്ങൾ പൂർത്തിയായതായി ഫാ. ഐപ്പ് പി. അലക്‌സ്(യൂണിറ്റ് പ്രസിഡന്റ്), വികാരി, സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി, റാസൽഖൈമ) ഫാ. ജോർജ്ജ് പെരുമ്പട്ടേത്ത് (വൈസ് പ്രസിഡന്റ്, വികാരി, സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളി, റാസൽഖൈമ), റവ. ടി. സി. ചെറിയാൻ (വൈസ് പ്രസിഡന്റ്, വികാരി, സെന്റ്. തോമസ് മാർത്തോമ്മാ പള്ളി, റാസൽഖൈമ) എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് 056 - 6390133