മെൽബൺ: നോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ വാർഷിക പൊതുയോഗവും ഈസ്റ്റർ-വിഷു ആഘോഷവും എട്ടിന് (വെള്ളിയാഴ്ച) വൈകുന്നേരം നാലു മണിമുതൽ എപ്പിങ്ങ് മെമോറിയൽ ഹാളിൽ വച്ചു നടത്തുന്നു. ക്ലബ് പ്രസിഡന്റ് ക്ലീറ്റസ് ചാക്കോയുടെ നേതൃത്വത്തിൽ ഭാരവാഹികൾ എല്ലാവരും ചേർന്ന് നിലവിളക്ക് തെളിയിച്ച് കൊണ്ട് ആഘോഷങ്ങൾ ഉത്ഘാടനം ചെയ്യും. 

തുടർന്ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി തോമസ് പണിക്കർ വാർഷിക റിപ്പോർട്ടും ട്രഷറർ സിബി ഐസക്ക് കണക്കുകളും അവതരിപ്പിക്കും. വാർഷിക യോഗത്തിനു ശേഷം കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ക്‌ളബിന്റെ അംഗങ്ങളൂടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് 2016-17 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളൂടെ തിരഞ്ഞെടുപ്പ് നടക്കും. വേണാട് കാറ്ററിങ്ങ് ഒരുക്കുന്ന ഡിന്നറോടെ ആഘോഷങ്ങൾ സമാപിക്കും.