റിയാദ്: മരുഭൂമിയിൽ  ഉപേക്ഷിക്കുന്ന ചത്ത ആടുകളുടെ ശവം കൊണ്ട് സാൻഡ് വിച്ച് ഉണ്ടാക്കി വിറ്റിരുന്ന ഹോട്ടലുടമ അറസ്റ്റിൽ. സൗദി പൊലീസാണ് ഹോട്ടലുടമയെ അറസ്റ്റ് ചെയ്തത്. ഹാഫ്ർ അൽ ബാട്ടിനീലെ ഒരു ഹോട്ടലിലാണ് സംഭവം

മരുഭൂമയിൽ നിന്നും ചത്ത ആടുകളുടെ ശവ ശരീരം ഹോട്ടലിൽ എത്തിച്ച് ഉടമ സാൻഡ് വിച്ച് ഉണ്ടാക്കി വിൽക്കുന്നതായ ഹെൽത്ത് ഇൻസ്‌പെക്ടർമാരാണ് പൊലീസിനെ വിവരം അറിയിച്ചത്. വിവിധ ഫാമുകളിൽ ചത്ത ആടുകളെ തിരഞ്ഞ് ഇയാൾ പോകുന്നത് തങ്ങൾ കണ്ടതായും ഹെൽത്ത് ഇൻസ്‌പെക്ടർമാർ പൊലീസിനോട് പറഞ്ഞു.

ഫാമുകൾക്ക് പുറത്ത് ഉപേക്ഷിക്കുന്ന ചത്ത ആടുകളെയാണ് ഹോട്ടലുടമ പാചകത്തിനായി ഉപയോഗിക്കുന്നത്. ഹോട്ടലിൽ വിളമ്പുന്ന സാൻഡ് വിച്ചിൽ ഇത്തരത്തിൽ ശേഖരിച്ച ചത്ത മൃഗങ്ങളുടെ ഇറച്ചിയാണ് ഉപയോഗിച്ചിരുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. 'സാബ്ഖ്' പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.