- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ തർക്കം: കലാപത്തിന് ആഹ്വാനം നൽകിയ മണിയപിള്ള രാജുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി
കോട്ടയം : സിനിമാ തർക്കത്തിന്റെ പേരിൽ കലാപത്തിന് ആഹ്വാനം ചെയ്ത ചലച്ചിത്രതാരം മണിയൻപിള്ള രാജുവിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് മുഖ്യമന്ത്രി, ഡി.ജി.പി, ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകി. ജയറാം ഫാൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോതമംഗലം കുട്ടമ്പുഴയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ അന്യഭാഷാ ചിത്രങ്ങൾ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന തിനെതിരെ മമ്മൂട്ടി, മോഹൻലാൽ ആരാധകർ ശക്തമായി പ്രതികരിക്കണമെന്ന് മണിയൻപിള്ള രാജു നടത്തിയ പരാമർശത്തെക്കുറിച്ചുള്ള പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി. സിനിമാ തർക്കത്തിൽ സിനിമാ ആസ്വാദകർ കക്ഷിയല്ല. എന്നിട്ടും സ്വന്തം താത്പര്യസംരക്ഷണത്തിനായി താരങ്ങൾ കലാപത്തിന് വഴിമരുന്നി ടുകയാണെന്ന് ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. സാമൂഹ്യപ്രതിബദ്ധതയുള്ള താരങ്ങൾ തന്നെ ആരാധകരെ കലാപത്തിനു പ്രേരിപ്പിക്കുന്നത് മൂല്യച്യുതിയാണ്.മലയാള ഭാഷയുടെയും സിനിമാ പ്രേമികളുടെയും ചെലവിൽ തർക്കത്തെ തങ്ങൾക്കിഷ്ടമുള്ള
കോട്ടയം : സിനിമാ തർക്കത്തിന്റെ പേരിൽ കലാപത്തിന് ആഹ്വാനം ചെയ്ത ചലച്ചിത്രതാരം മണിയൻപിള്ള രാജുവിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് മുഖ്യമന്ത്രി, ഡി.ജി.പി, ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകി.
ജയറാം ഫാൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോതമംഗലം കുട്ടമ്പുഴയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ അന്യഭാഷാ ചിത്രങ്ങൾ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന തിനെതിരെ മമ്മൂട്ടി, മോഹൻലാൽ ആരാധകർ ശക്തമായി പ്രതികരിക്കണമെന്ന് മണിയൻപിള്ള രാജു നടത്തിയ പരാമർശത്തെക്കുറിച്ചുള്ള പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി. സിനിമാ തർക്കത്തിൽ സിനിമാ ആസ്വാദകർ കക്ഷിയല്ല. എന്നിട്ടും സ്വന്തം താത്പര്യസംരക്ഷണത്തിനായി താരങ്ങൾ കലാപത്തിന് വഴിമരുന്നി ടുകയാണെന്ന് ഫൗണ്ടേഷൻ കുറ്റപ്പെടുത്തി.
സാമൂഹ്യപ്രതിബദ്ധതയുള്ള താരങ്ങൾ തന്നെ ആരാധകരെ കലാപത്തിനു പ്രേരിപ്പിക്കുന്നത് മൂല്യച്യുതിയാണ്.മലയാള ഭാഷയുടെയും സിനിമാ പ്രേമികളുടെയും ചെലവിൽ തർക്കത്തെ തങ്ങൾക്കിഷ്ടമുള്ള വിധം തിരിച്ചുവിടാനാണ് മണിയൻപിള്ളയുടെ ശ്രമം. ഇത് അംഗീകരിക്കാനാവില്ല. തർക്കം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ഇതിനായി ഹീനമാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് താരങ്ങൾ അവസാനിപ്പിക്കണം. കലയെന്ന നിലയിലാണെങ്കിൽ ഏതൊരു സിനിമയും കാണാൻ പ്രേക്ഷകന് അവസരമുണ്ടാകണം. മലയാള ഭാഷയെ സിനിമാ തർക്കവുമായി ബന്ധിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്. ഭാഷയെയയും പ്രേക്ഷകരെയും തർക്കത്തിൽ ഉൾപ്പെടുത്തുന്നത് നിർത്താൻ തയ്യാറാകണം. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ആർ. അജിരാജകുമാർ, ബിനു പെരുമന, ആൽബിൻ ജോസഫ്, സാംജി പഴേപറമ്പിൽ, സോണി ഫിലിപ്പ്, അനൂപ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു