കുഞ്ഞിരാമയണത്തിന് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എബി. ചി്ത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു.വിനീത് ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. സുവിൻ.കെ.വർക്കി നിർമ്മാണം.

നേരത്തേ, ശാരീരികമായ പരിമിതികൾ ഉയർത്തിയ വെല്ലുവിളികൾ നേരിട്ട് ജീവിതവിജയം നേടിയ സജി തോമസിന്റെ ജീവിതം സിനിമയാക്കാൻ തീരുമാനിച്ച പ്രദീപ്.എം.നായർ ശ്രീകാന്തിന്റെ സിനിമയ്ക്ക് തന്റെ സിനിമയുമായി സാമ്യമുണ്ടെന്ന് ആരോപിച്ചിരുന്നു. സജിയുടെ ജീവിതം സിനിമയാക്കാനുള്ള അവകാശം പ്രദീപ് വാങ്ങിയിരുന്നു.

എന്നാൽ ശ്രീകാന്ത് മുരളി ഒരുക്കുന്ന ചിത്രത്തിന് സജി തോമസിന്റെ ജീവിതകഥയുമായി ബന്ധമൊന്നുമില്ലെന്ന് തിരക്കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പ്രതികരിച്ചിരുന്നു. അംഗവൈകല്യമില്ലാത്തയാളാണ് തന്റെ കഥാപാത്രമെന്നും സാധാരണക്കാരനായ ആളാണ് അതെന്നും സന്തോഷ് പറഞ്ഞിരുന്നു. പ്രദീപ് എം.നായർ ഒരുക്കുന്ന സിനിമയിൽ പൃഥ്വിരാജിനെയാണ് നായകനായി നിശ്ചയിച്ചിരുന്നത്.