- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലങ്കര വിശ്വാസികൾക്കായി പൂണെയിൽ എക്സാർക്കേറ്റ്
പുണെ: മലങ്കര കത്തോലിക്കാസഭയിൽ പുണെ കേന്ദ്രമായി സെന്റ് എഫ്രേം എന്ന പേരിൽ എക്സാർക്കേറ്റ് നിലവിൽവന്നു. ഡോ. തോമസ് മാർ അന്തോണിയോസ് പ്രഥമ ബിഷപ്പായി അവരോധിതനായി. കർദിനാൾ മാർ ബസേലിയോസ് ക്ലീമ്മീസ് കാതോലിക്ക ബാവയുടെ മുഖ്യ കാർമികത്വത്തിൽനടന്ന ചടങ്ങിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് സാൽവത്തോറെ പെനാക്കിയോ സഹകാർമികനായി. കഡ്
പുണെ: മലങ്കര കത്തോലിക്കാസഭയിൽ പുണെ കേന്ദ്രമായി സെന്റ് എഫ്രേം എന്ന പേരിൽ എക്സാർക്കേറ്റ് നിലവിൽവന്നു. ഡോ. തോമസ് മാർ അന്തോണിയോസ് പ്രഥമ ബിഷപ്പായി അവരോധിതനായി. കർദിനാൾ മാർ ബസേലിയോസ് ക്ലീമ്മീസ് കാതോലിക്ക ബാവയുടെ മുഖ്യ കാർമികത്വത്തിൽനടന്ന ചടങ്ങിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് സാൽവത്തോറെ പെനാക്കിയോ സഹകാർമികനായി. കഡ്കി സെന്റ് മേരീസ് കാത്തോലിക്കപ്പള്ളിയിലായിരുന്നു ചടങ്ങുകൾ. മുംബൈയിലും സമീപപ്രദേശങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികൾ പങ്കുകൊണ്ടു.
സഭാംഗങ്ങൾക്ക് ഇത് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റേയും വേളയാണെന്ന് ക്ലീമീസ് കാതോലിക്ക ബാവ പറഞ്ഞു. പുതിയസംവിധാനത്തിന് കീഴിൽ ആത്മീയ, സാമുഹികപ്രവർത്തനങ്ങൾ ശക്തിപ്പെടുമെന്നും ദൈവ നിയോഗമാണിതെന്നും ബാവ എടുത്തുകാട്ടി.
പുണെ ബിഷപ്പ് മാർ തോമസ് ഡാബ്രെ, ചാന്ദാ രുപത ബിഷപ്പ് ഘമാർ എഫ്രെം, ബിഷപ്പ് ജേക്കബ് മാർ ബർണബാസ്, കല്യാൺ രുപതവികാരി ജനറൽ മോൺ ജേക്കബ് പൊറത്തുർ, പുണെ ബഥനി ആശ്രമം സുപ്പീരിയർ ജനറൽ ഫാ. ജോസ് കുരുവിള, പി. വി. തോമസ്. ബിഷപ്പ് തോമസ് മാർ അന്തോണിയോസ്, ഫാ. മാത്യു വാരിക്കാട്ട് എന്നിവർ പ്രസംഗിച്ചു. സുവനിർ ബിഷപ്പ് യുഹാന്നോൻ മാർ ക്രിസോസ്റ്റവും ന്യൂസ് ബുള്ളറ്റിൻ ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസും പ്രകാശനംചെയ്തു.