- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഇല പോലും അനങ്ങാതെ പ്രകൃതി നിശബ്ദമായി; പക്ഷികൾ ഒന്നു ചിലക്കാൻ പോലും ശ്രമിക്കാതെ നിശബ്ദരായി; പൂച്ചകൾ മാത്രം ഭ്രാന്തു കാട്ടി; ഇന്നലെ പകൽ ഇരുട്ടിയപ്പോൾ സംഭവിച്ചത്
അപൂർവ്വ ദൃശ്യവിരുന്നൊരുക്കി ഇന്നലെ ഉണ്ടായ സൂര്യഗ്രഹണം മനുഷ്യർ കണ്ട് ആസ്വദിച്ചപ്പോൾ പട്ടികളും പൂച്ചകളും പക്ഷികളും മറ്റു വളർത്തു മൃഗങ്ങളുമെല്ലാം ഈ ഗ്രഹണത്തെ എങ്ങനെ കണ്ടു എന്നറിയുന്നതിൽ ആശ്ചര്യമുണ്ടാകും. മനുഷ്യർക്ക് ഗ്രഹണം എങ്ങനെ അനുഭവപ്പെട്ടുവെന്നതിനെ കുറിച്ചാണ് ഇതുവരെ വന്ന റിപ്പോർട്ടുകളെല്ലാം പറഞ്ഞത്. ഈ ജീവജാലങ്ങളിൽ നിന്ന
അപൂർവ്വ ദൃശ്യവിരുന്നൊരുക്കി ഇന്നലെ ഉണ്ടായ സൂര്യഗ്രഹണം മനുഷ്യർ കണ്ട് ആസ്വദിച്ചപ്പോൾ പട്ടികളും പൂച്ചകളും പക്ഷികളും മറ്റു വളർത്തു മൃഗങ്ങളുമെല്ലാം ഈ ഗ്രഹണത്തെ എങ്ങനെ കണ്ടു എന്നറിയുന്നതിൽ ആശ്ചര്യമുണ്ടാകും. മനുഷ്യർക്ക് ഗ്രഹണം എങ്ങനെ അനുഭവപ്പെട്ടുവെന്നതിനെ കുറിച്ചാണ് ഇതുവരെ വന്ന റിപ്പോർട്ടുകളെല്ലാം പറഞ്ഞത്. ഈ ജീവജാലങ്ങളിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് പൊതുവെ ഉണ്ടായത്. രാവിലെ അല്പ നേരത്തേക്ക് ഒന്ന് ഇരുട്ടിയപ്പോൾ പല മൃഗങ്ങളും ആശയക്കുഴപ്പത്തിലാകുകയാണുണ്ടായത്. തങ്ങളുടെ വളർത്തു മൃഗങ്ങൾക്ക് ഗ്രഹണ സമയത്ത് എന്തു സംഭവിച്ചെന്ന് വ്യക്തമാക്കി പലരും ട്വീറ്റ് ചെയ്തു. ചിലർ തങ്ങളുടെ പൂച്ചകൾ കിറുക്കു കാട്ടിയതായും നായകൾ ആശയക്കുഴപ്പത്തിലായതായും പലയിടത്തും പക്ഷികൾ നിശബ്ദരായതായും പറയുന്നു. തങ്ങളുടെ വളർത്തു മൃഗങ്ങളിൽ ഭാവമാറ്റമൊന്നും ഉണ്ടായില്ലെന്ന് ചിലരും ട്വീറ്റ് ചെയ്തു.
മൂങ്ങകൾ ജാഗരൂകരാകുമെന്നും ആടുകൾ ഉറക്കം തൂങ്ങുമെന്നും പാറ്റകളുടെ പറക്കൽ ഗതിമാറുമെന്നും നേരത്തെ മൃഗ വിദഗ്ദ്ധർ മുന്നറിയിപ്പു നൽകിയിരുന്നു. ഇതേ തുടർന്ന് മൃഗശാലകളിൽ വേണ്ട മുൻകരുതലുകളും സ്വീകരിച്ചിരുന്നു. ലണ്ടൻ സൂവിലെ ചിത്രശലഭങ്ങളുടെ വാസ സ്ഥലത്ത് പ്രകാശ വിതാനം ക്രമീകരിച്ചിരുന്നെങ്കിലും ഗ്രഹണ സമയത്ത് ഈ ജീവികളിൽ ഭാവമാറ്റമൊന്നും കണ്ടില്ലെന്ന് സൂ അധികൃതർ പറയുന്നു. ലണ്ടനിൽ ഇന്നലെ പൊതുവെ മേഘാവൃതവും ഇരുണ്ടതുമായ കാലാവസ്ഥയായിരുന്നതിനാവാം ഇതെന്നും പറയപ്പെടുന്നു. എഡിൻബറോ സൂവിലും മൃഗങ്ങളിൽ അസാധാരണ ഭാവമാറ്റം പ്രകടമായിട്ടില്ലെന്ന് ദി റോയൽ സുവോളജിക്കൽ സൊസൈറ്റി സ്‌കോട്‌ലാന്റ് വ്യക്തമാക്കി.
ഗ്രഹണ സമയത്ത് കാറ്റിന്റെ ഗതിമാറുകയും ഇരുട്ട് പരക്കുകയും പക്ഷികളെല്ലാം നിശബ്ദരായി എങ്ങോ പോയി ഒളിച്ചെന്നും സ്റ്റഫോഡ്ഷയറിലെ റിസ്‌കിജി ട്വീറ്റ് ചെയ്തു. ഗ്രഹണം അവസാനിച്ചപ്പോൾ പക്ഷികൾ വീണ്ടും ചിലച്ചു തുടങ്ങിയെന്നും ഇദ്ദേഹം പറയുന്നു. മിക്കടയിടങ്ങളിലും പക്ഷികൾ നിശബ്ദരായതായി ട്വീറ്റുകളിൽ നിന്ന് വ്യക്തമാണ്. ഗ്രഹണ സമയത്ത് സാധാരണ പക്ഷികളെല്ലാം നിശബ്ദരാകുകയും കൂടുതൽ ഉയർന്ന മരങ്ങളിലേക്കോ സുരക്ഷിതമായ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കോ ചേക്കേറുമെന്ന് നേരത്തെ കാംബ്രിജ് യൂണിവേഴ്‌സിറ്റിയിലെ അനിമൽ വെൽഫയർ എമിററ്റസ് പ്രൊഫസർ ഡൊനാൾഡ് ബ്രൂം പറഞ്ഞിരുന്നു. വളർത്തു മൃഗങ്ങൾ മേഞ്ഞു നടക്കുന്നത് നിർത്തി രാത്രികാലങ്ങളിലെന്ന പോലെ കൂട്ടിലേക്കു മടങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാവിലെ 9.30ഓടെ ബ്രിട്ടനിൽ ദൃശ്യമായ ഗ്രഹണത്തോടൊപ്പം പലയിടത്തും ഉഗ്രൻ കാറ്റു വീശുകയും താപനില താഴുകയും ചെയ്തു. 10.30ഓടെ അവസാനിച്ച ഈ ദൃശ്യം പലയിടത്തും കനത്ത മൂടൽ മഞ്ഞുണ്ടായതിനെ തുടർന്ന് പലർക്കും കാണാനായില്ല. ഇനി ഇത്തരത്തിൽ വലിയ സൂര്യഗ്രഹണം 2026ലെ ഉണ്ടാകുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.